നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പിൻ്റെയും വിവിധ പദ്ധതി കളായ കേരഗ്രാമം – കേര കർഷകർക്ക് തെങ്ങ്കയറ്റ യന്ത്രം, കൃഷിക്കൂട്ടം ആധാരമാക്കി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഫലവൃക്ഷ- തൈകൾ, പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും പദ്ധതിയിൽ HDEP ഗ്രോ ചട്ടികൾ,വളം, തൈകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം
31.01.2025 നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി. കെ പ്രദീപ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശ്രീമതി ആലിസ് ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെബർ ശ്രീ. തോമസ് കോട്ടൂർ,ശ്രീമതി സവിത ജോമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീ എം കെ ശശി, ശ്രീ പി ഡി ബാബു,ജന പ്രതിനിധികളായ ശ്രീമതി മരിയഗോരോത്തി,
ശ്രീമതി സൗമ്യ,ശ്രീമതി പുഷ്പമ്മ തോമസ്,സി ഡി എസ് ചെയ്യർപേഴ്സൺ,എൻ ജെ റോസമ്മ എന്നിവർ ആശംസകൾ അറിയിച്ചു, വികസന സമിതി അംഗങ്ങൾ, കർഷകർ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൃഷി ഓഫീസർ ശ്രീമതി അനിറ്റ്, പദ്ധതി വിശദീകരണം നടത്തി.