അനുദിനജീവിതത്തില്‍ തീര്‍ച്ചയായും നമുക്കുവേണ്ടത് എന്താണെന്ന് പറയാനാവും, നമുക്ക് വേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്. അതില്‍ തന്നെ അടഞ്ഞ ഒരു ആത്മീയതയല്ല നമുക്കുവേണ്ടത്. ഭൂമിയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അറിയാതെ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തുകയും തെരുവിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ ആരാധന ആഘോഷിക്കുകയും ചെയ്യുന്ന ആത്മീയത! മറിച്ച് മനുഷ്യനായി പിറന്ന ദൈവത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ പരിചയാണ് നമുക്കുവേണ്ടത്. മാനുഷികമായ വിശ്വാസമാണ്, മനുഷ്യാവതാരത്തിലുള്ള വിശ്വാസമാണ്. അതായത് ചരിത്രത്തിലേക്കു പ്രവേശിക്കുകയും നിരവധി ജീവിതങ്ങളെ സ്പര്‍ശിക്കുകയും മുറിപ്പെട്ട ഹൃദയങ്ങളെ സുഖപ്പെടുത്തുകയും പ്രത്യാശാകിരണവും പുതിയ ലോകത്തിന്റെ പ്രാരംഭകനുമായി തീരുകയും ചെയ്ത ദൈവത്തിലുള്ള വിശ്വാസത്തിന്റെ പരിചയാണ് നമുക്ക് വേണ്ടത്.
നമ്മുടെ മനസ്സിനെ ആലസ്യത്തില്‍നിന്ന് ഉണര്‍ത്തുന്ന, സമൂഹത്തിന്റെ മുറിവില്‍ തൊടുന്ന, മനുഷ്യവംശത്തിന്റെയും ചരിത്രത്തിന്റെ ഭാവിയെപ്രതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിശ്രമരഹിതസ്വഭാവമുള്ള വിശ്വാസമാണ് നമുക്ക് വേണ്ടത്. അത്തരത്തിലുള്ള വിശ്വാസം ഉണ്ടാവണമെങ്കില്‍ നാമും വിശ്രമം ഉപേക്ഷിച്ചു പണിയെടുക്കണം. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പടരുന്ന വിശ്വാസം, സാമൂഹികപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത് വഴി ആര്‍ജ്ജിക്കുന്ന വിശ്വാസം, ഉദാസീനതയും ഹൃദയാലസ്യവും മറികടക്കാന്‍ സഹായിക്കുന്ന വിശ്വാസം, ഉപഭോക്തൃപരതയാല്‍ ഉറങ്ങിക്കിടക്കുന്ന സമൂഹശരീരത്തെ മുള്ളുപോലെ കുത്തിയുണര്‍ത്തുന്ന വിശ്വാസം… അതാണ് ആവശ്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision