spot_img

എൻഡിഎയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

Date:

പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു.

ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേവർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു. ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: പി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ: എൻ ജയസൂര്യൻ എന്നിവർ പ്രസംഗിച്ചു.

ബി ജെ പി ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ആമുഖ പ്രഭാഷണം നടത്തി. ഇടത് വലത് മുന്നണികൾ കേരളത്തെ കടുമുടിച്ചതായും പാലായിലെ ജനങ്ങൾ ഇവരുടെ ഇരട്ടതാപ്പ് തിരിച്ചറിഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജോർജ് അഭ്യർഥിച്ചു. പലായിലെ മൂന്ന് സ്ഥാനാർത്ഥികളെയും ജനങ്ങൾക്ക് അറിയാമെന്നും അവർ പാലായ്ക്ക് എന്ത് സംഭാവനയാണ് അവർ നൽകിയെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പാലായുടെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധം അത്ഭുതപൂർവ്വമായ ജനപങ്കാളിത്തം റാലിയിൽ

പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷോൺ ‘ജോർജ് പാലായുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും വിശദീകരിച്ചു.
ഇടത് വലത് മുന്നണികളുടെ പൊള്ളത്തരവും പ്രീണന രാഷ്ട്രീയവും പൊതുജനം തിരിച്ചറിയണമെന്നും പാലായുടെ വികസനവും കഴിഞ്ഞ കാല രാഷ്ട്രീയവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച വമ്പൻ റാലി ബിഷപ്പ്സ് ഹൗസിൻ്റെ മുൻപിലൂടെ കുരിശുപളളി കവലയിൽ എത്തി മഹറാണി ജംഗ്ഷൻ ചുറ്റി തിരികെ കുരിശു പള്ളി കവലയിൽ സമാപിച്ചു.

വിവിധ നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു റാലി. കൊടി തോരണങ്ങളും ആവേശോജ്വലമായ മുദ്രാവാക്യങ്ങളും നഗരത്തെ ആവേശത്തിലാഴ്ത്തി.

പാലായിൽ ബിജെപി ഇന്ന് വരെ സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയായി ഈ ബഹുജന റാലിയും പൊതുസമ്മേളനവും മാറി. മേഖലയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ സജീവ സാന്നിധ്യം റാലിയിൽ പ്രകടമായത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു.

പ്രവർത്തകരുടെ ആവേശവും പതിനായിരകണക്കിന് ജനങ്ങളുടെ പങ്കാളിത്തവും പാലായിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ ആകർഷകമായി മാറ്റി.

പാലായിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ബിജെപിയുടെയും ഘടക കക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും വൻ തോതിൽ പങ്കെടുത്തത് പരിപാടിയുടെ പ്രധാന ആകർഷണമായി.

പരമ്പരാഗത ബിജെപി വോട്ടുകൾക്കൊപ്പം നേരത്തേ മറ്റ് മുന്നണികൾക്ക് വോട്ട് ചെയ്ത് വന്നിരുന്ന ആളുകളുടെ പിന്തുണയും സഹായവും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും എൻഡിഎ സഖ്യത്തിനുണ്ട്.

മുനമ്പം ഭൂസമരം, പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ ഹിജാബ് വിവാദം, എസ്ഡിപിഐ കളമശേരി മഠം ആക്രമണം എന്നീ പ്രശ്നങ്ങളിൽ പരസ്യമായി നിലപാട് എടുത്ത ബി ജെ പിക്കും ഷോൺ ജോർജിനും മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളുടെ വോട്ട് ഏകദേശം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

എൻഡിഎയുടെ ശക്തി പ്രകടനമായി മാറിയ ഈ റാലിയും പൊതുസമ്മേളനവും പാലായിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ ആവേശം പകർന്നു.

ബിജെപി നിയോങ്ക മണ്ഡലം പ്രഭാരി ഡോ രഞ്ജിത്ത് പാട്ടിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് സുമിത്ത് ജോർജ്, നാഷ്ണൽ ഫാർമേഴ്സ് പാർട്ടി നേതാവ് ജോണി മാത്യു, ബിജെപി സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ: എൻ കെ നാരായണൻ നമ്പൂതിരി, ജോസഫ് ടി ജോസഫ്, രഞ്ജിത്ത് മീനാഭവൻ, വത്സല ഹരിദാസ്, ജോർജ് ജോസഫ് കാക്കനാട്ട്, സെബി പറമുണ്ട, എൻ ഡി എ നിയോജക മണ്ഡലം കൺവീനർ സിബി ചിന്നൂസ്, ജില്ലാ വൈസ് പ്രസിഡൻ്റ് സജി എസ് തെക്കേൽ, ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് ഷാനു വിഎസ്, എസ് റ്റി മോർച്ച ജില്ല അധൃക്ഷ ശ്രീകലാ ബിജു, നാഷ്ണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവ് അനീഷ് ഇരട്ടയാനി, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശികുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജി കെ എസ്, സോമശേഖരൻ തച്ചോട്ട്, ജില്ലാ സെക്രട്ടറി ജയാ രാജു, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് വിഷ്ണു വഞ്ചിമല, ആലപ്പുഴ മേഖലാ പ്രഭാരി എൻ ഹരി, ബിഡിജെഎസ് കോട്ടയം ഈസ്റ്റ് പ്രസിഡൻ്റ് സുരേഷ് ഇട്ടിക്കുന്നേൽ, ട്വൻ്റി ട്വൻ്റി നിയോജക മണ്ഡലം പ്രസിഡൻ്റ് ജയചന്ദ്രൻ കെ കെ, ഇൻ്റലക്ച്ചൽ സെൽ സ്റ്റേറ്റ് കൺവീനർ പ്രൊഫ: ബി വിജയകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ബിനീഷ് ചൂണ്ടച്ചേരി, ജില്ലാ സെക്രട്ടറി സരീഷ് കുമാർ എം ആർ, എസ് റ്റി മോർച്ച ഉപാദ്ധ്യക്ഷ കമലമ്മ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസവും ഷോൺ പ്രകടിപ്പിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related