പാലാ: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്. ഇന്ന് രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകളിലും കുരുത്തോല പ്രദക്ഷിണത്തിലും അദ്ദേഹം പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിലും വിശ്വാസികൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്.















