‘അവരെന്റെ അതിഥികളാണ്. എന്നെ വെടിവെച്ച ശേഷം മാത്രമേ അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ’ – പഹല്‍ഗാമിലെ സാഹസത്തെക്കുറിച്ച് ചോദിച്ച
മാധ്യമപ്രവര്‍ത്തകരോട് നസാകത് അഹമ്മദ് ഷാ എന്ന 30 വയസുകാരന്‍ പറഞ്ഞു. ബൈസാരന്‍ താഴ്‌വരയില്‍ അഴിഞ്ഞാടിയ ഭീകരര്‍ക്ക് മുന്നില്‍ നിന്ന് നസാകത് അഹമ്മദ് ഷാ രക്ഷിച്ചത് നിരപരാധികളായ 11 ജീവനാണ്.