മുംബൈ: സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ധന വിതരണക്കാരായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരവും പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി (IOC), ബി.പി.സി.എൽ (BPCL), എച്ച്.പി.സി.എൽ (HPCL) എന്നിവ വിലയിൽ മാറ്റം വരുത്താത്ത സാഹചര്യത്തിലാണ് സ്വകാര്യ വിതരണക്കാരായ നയാരയുടെ ഈ നീക്കം.















