പാലാ: ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി.

കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്.
കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി യോഗത്തിൽ PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ എന്നിവർ സംയുക്തമായി കേരള കത്തോലിക്കാ ബിഷപ്പ് കോൺ ഫ്രൻസ് ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്മെന്റ് ( ജെ പി.ഡി) കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ ജോസ് പുളിക്കനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഇരുപത്തയ്യായിരം രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ജെ.പി. ഡി കമ്മീഷൻ വൈസ് ചെയർമാനും തിരുവല്ലാ രൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് തോമസ് മാർ കുറിലോസ്, കാരിത്താസ് ഇൻഡ്യാ എക്സി ഡയറക്ടർ റവ.ഡോ.ജോളി പുത്തൻപുര, അസോസിയേറ്റഡ് ഡയറക്ടർ റവ.ഫാ. ആന്റണി ഫെർണാണ്ടസ്, കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, സി.ആ.എസ് പ്രോജക്ട് ഓഫീസർ റെറ്റി ജോർജ് , ലീഡർ ടോണി സണ്ണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.














