കൊച്ചി: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സും (KCMS) കെസിബിസി ജാഗ്രത കമ്മീഷനും ചേർന്നൊരുക്കുന്ന ദേശീയ സെമിനാർ നാളെ ശനിയാഴ്ച നടക്കും. ”അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും” എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയിൽ രാവിലെ പത്തുമണിക്കു ആരംഭിക്കും. ഹൈക്കോടതി അഭിഭാഷകർ, സാമൂഹിക സേവന മേഖലകളിൽ സജീവമായിരിക്കുന്നവർ തുടങ്ങി, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പ്രഗത്ഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചാ വേദിയാണിതെന്നതും ശ്രദ്ധേയമാണ്.

watch : https://youtu.be/gEAHx3dvc-8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
