ചേർപ്പുങ്കൽ ബി വി എം കോളേജിൽ ദേശീയ സെമിനാർ 27, 28 തീയതികളിൽ

spot_img

Date:

ചേർപ്പുങ്കൽ: ബി വി എം കോളേജ് ഐ ക്യ എ സി യുടെ ആഭിമുഖ്യത്തിൽ കേരള കാത്തോലിക് അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജസ് അസോസിയേഷന്റെ സഹകരണത്തോടെ ദ്വിദിന ദേശീയ സെമിനാർ നടത്തപ്പെടും. ജനുവരി 27, 28 തീയതികളിൽ നടക്കുന്ന സെമിനാറിൻറെ പ്രമേയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നതാണ്. 27 ന് രാവിലെ
10ന് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്ട്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും.
മധുര കാമരാജ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ആർ. കർപ്പഗ കുമാരവേൽ, നെതർലാൻഡ് ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്യുട്ട് മെമ്പറും എം ജി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിറ്റിക്‌സ് ഡയറക്ടറും പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കെ.കെ. ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിക്കും 28ന് ഉച്ചകഴിഞ്ഞു നടക്കുന്ന പ്രബന്ധാവതരണത്തിൽ ഡീൻ ഓഫ്‌ സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത് മോഡറേറ്ററായിരിക്കും. കോളേജ് ബർസാർ ഫാ. റോയി മലമാക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽസാ മേരി സ്കറിയ, ഐ ക്യ എ സി കോഡിനേറ്റർ ജെഫിൻ ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി തങ്കം ജോസ് എന്നിവർ പ്രസംഗിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം, നാക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ, ഉന്നത വിദ്യാഭ്യാസരംഗത്തെ സാധ്യതകളും വെല്ലുവിളികളും
തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ നൽകി സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ കോളേജ് അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കു : https://tinyurl.com/2cpefdc7

ഫോൺ : 9446562607, 9446448457

രജിസ്റ്റർ ചെയ്യുന്നതിന് : http://tiny.cc/uqk3vz

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related