spot_img

പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ – എം.എൽ.എ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

Date:

പാലാ: പാലാ അൽഫോൻസാ കോളേജിലെ പി.ജി പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാർ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാറിന് തുടക്കമായി. “ഇന്ത്യയിലെ ജനാധിപത്യം, മതേതരത്വം, സമത്വം, തത്വങ്ങൾ, പ്രായോഗിക രീതികൾ, ഭാവി വഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ ഫെബ്രുവരി 10-ന് രാവിലെ 9.30 ന് പാലാ എം.എൽ.എ ശ്രീ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ മതേതരത്വവും സമത്വവും നേരിടുന്ന വെല്ലുവിളികളും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ബിനീഷ് യു.സി പ്രത്യേക പ്രഭാഷണം നടത്തി.
അണ്ണാമലൈ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വിഭാഗം മേധാവി ഡോ. പി. ശക്തിവേൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. അശോക് അലക്സ് ലൂക്ക്, കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളാച്ചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി റൂബിമോൾ ഫിലിപ്പ് സ്വാഗതവും സെമിനാർ കൺവീനർ ഫാ. ഡോ.ജോബിൻ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകരായ ഡോ. മറിയാമ്മ മാത്യു, നിരുപമ ഏലിസബത്ത് കുരുവിള, അന്ന മോണിക്ക സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിന് ശേഷം ദേശീയ തലത്തിലുള്ള പ്രമുഖ പണ്ഡിതർ, കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർത് ഥികളും വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും തുല്യതയും ഉറപ്പാക്കാൻ ഏവർക്കും പ്രത്യേകിച്ച് യുവജനങ്ങൾക്ക് കഴിയണമെന്ന് ഓർമിപ്പിച്ചു. സെമിനാർ ഫെബ്രുവരി 11-ന് വൈകിട്ട് 4.00 മണിക്ക് സമാപിക്കും.

പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഡോ. പി. ശക്തിവേൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. അശോക് അലക്സ് ലൂക്ക്,
പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി റൂബിമോൾ ഫിലിപ്പ്, സെമിനാർ കൺവീനർ ഫാ.ഡോ. ജോബിൻ സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ മഞ്ജു ജോസ്, ഡോ. മറിയാമ്മ മാത്യു, എന്നിവർ സമിപം.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related