ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃ കൺവൻഷനിൽ യൂത്ത് ഫോറം കൺവീനർ ജെയ്സൺ ജോൺ പ്രമേയം അവതരിപ്പിച്ചു. പാർട്ടി ചെയർമാൻ വി.വി. അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്റബർ, നാളികേര, നെല്ല് കർഷകരുടെ പ്രശ്നങ്ങൾക്കും മത്സ്യത്തൊഴിലാളിക ളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികൾ സ്വീ കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision