മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തകര്‍ന്നത് എന്നാണ് വിവരം. കല്ലും മണ്ണുമെല്ലാം സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. സര്‍വീസ് റോഡില്‍ കൂടുതലായി വിള്ളല്‍ വീഴുകയും അത് ചരിയുകയും
ചെയ്തിട്ടുണ്ട്. സമിപത്തുള്ള പാടത്തേക്ക് സര്‍വീസ് റോഡ് കൂടുതല്‍ തള്ളി നീങ്ങിയതായും കാണാം.













