ദേശീയ വിദ്യാഭ്യാസ നയം ഏറ്റവും മികച്ച ഒന്നാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വരുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം പ്രധാന വിഷയമായി മുന്നോട്ടുവെക്കും. എൻ ഇ പി നമ്മുടെ കുട്ടികളെ സംബന്ധിച്ച് നല്ല പോളിസിയാണെന്നും ഇപ്പോൾ നടക്കുന്ന നാടകത്തെക്കുറിച്ച് ഒന്നും പറയാൻ താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പി എം ശ്രീ പദ്ധതി ഒപ്പുവച്ചതിന് പിന്നിൽ സിപിഐഎം – ബിജെപി ബാന്ധവമെന്ന കോൺഗ്രസ് ആരോപണത്തിനും കേന്ദ്രമന്ത്രി മറുപടി നൽകി. കോൺഗ്രസുകാർ ആരോപണത്തിന്റെ എക്സ്പേർട്ടുകളാണ്. രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണം നിങ്ങൾ കണ്ടില്ലേ.
രാഹുൽ ഗാന്ധി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ചെയ്തത്. കോൺഗ്രസിന്റേത് നുണയുടെ രാഷ്ട്രീയമാണെന്നും സിപിഐഎം-സിപിഐ നാടകവും കോൺഗ്രസിന്റെ നാടകവും എത്രയോ കണ്ടുകഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.














