ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കന്‍ മെത്രാന്‍ സമിതി

Date:

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു.

എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ പ്രസിഡന്റും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മോണ്ട്സെ അല്‍വരാഡോ, ‘എബൈഡിംഗ് റ്റുഗെദര്‍’ പോഡ്കാസ്റ്റിന്റെ അവതാരികയായ സിസ്റ്റര്‍ മിറിയം ജെയിംസ് ഹെയിഡ്ലാന്‍ഡ്, ‘അസ്ക് ഫാദര്‍ ജോഷ്‌’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. ജോഷ്‌ ജോണ്‍സണ്‍ എന്നീ മൂന്ന്‍ പേരാണ് പ്രധാനമായും പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക.

വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍.ദിവ്യകാരുണ്യ നവീകരണത്തിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നാണ് കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉപയോഗിക്കേണ്ട തിരുവോസ്തി സൂക്ഷിക്കുന്നതിനുള്ള അരുളിക്ക പാപ്പ ആശീര്‍വദിച്ചിരിന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....