കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കമായി. വൈകുന്നേരം അഞ്ചു മണിയോടെ ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാനയോടെ ദേശീയ സമ്മേളനത്തിനു തുടക്കമായി. മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് വർണ്ണാഭമായ പ്രദക്ഷിണം പാസ്റ്ററൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻവശത്തുകൂടി അഭിവന്ദ്യ പിതാക്കന്മാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തിൽ നടന്നു. മുത്തുക്കുടകളും ശിങ്കാരി മേളവും പ്രദക്ഷിണത്തെ മനോഹരമാക്കി. തുടർന്ന് നടന്ന ഉദ്ഘാടനസമ്മേളനം ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളുടെ പ്രാർത്ഥനാ നിർഭരമായ ഗാനത്തോടൊപ്പമുള്ള നൃത്തത്തോടെ ആരംഭിച്ചു.
സിസിഐ വൈസ് പ്രസിഡന്റ് ശ്രീ. ആന്റോസ് ആൻ്റണി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. കത്തോലിക്കാ സഭ നേരിടുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും സഭ ഏൽക്കുന്ന വെല്ലുവിളിക്കുറിച്ചും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷപ്രസംഗം നടത്തി. ഇന്ത്യയിൽ ദളിത് ക്രിസ്ത്യൻസിനു യാതൊരു വിവേചനവും ഉണ്ടാകാൻ പാടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയിൽ വിശ്വസിക്കുന്നതിനോടൊപ്പം മതപരമായ വിശ്വാസത്തിലും ഉറച്ചു നിൽക്കണമെന്നും നമ്മുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി ശബ്‌ദിക്കുന്നതിൽ മടികാണിക്കാരുതെന്നു മുനമ്പം വിഷയം എടുത്തുപറഞ്ഞുകൊണ്ടു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു
മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വിശ്വാസത്തിലും പ്രവർത്തനത്തിലും നേതൃത്വത്തിലും ഐക്യത്തോടെ മുന്നേറണമെന്നും പാലായിൽ വെച്ച് നടക്കുന്ന സിസിഐയുടെ ദേശീയ സമ്മേളനം ഏറ്റവും ഭംഗിയായി ക്രമീകരിച്ചുവെന്നും അതിൽ രൂപതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സി.ബി.സി.ഐ വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, കണ്ണൂർ ബിഷപ്പ് റവ ഡോ അലക്സ് വടക്കുംതല, കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, സിസിബിഐ ലെയ്റ്റി കമ്മീഷൻ പ്രസിഡന്റ് ബംഗളുരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ, ശ്രീ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ. ജോസ് കെ മാണി എംപി, ഫാ. എ.ഇ.രാജു അലക്‌സ്, സെക്രട്ടറി സി.സി.ഐ, സിസിഐ, വൈസ് പ്രസിഡൻ്റ് ശ്രീമതി.
ക്ലാര ഫെർണാണ്ടസ്, ശ്രീ. മാണി സി കാപ്പൻ എംഎൽഎ, സിആർഐ ദേശീയ സെക്രട്ടറി, സി. എൽസ മുട്ടത്ത്, സെക്രട്ടറി സിബിസിഐ ലെറ്റി കമ്മീഷൻ, ഷവലിയാർ അഡ്വ. വി സി സെബാസ്റ്റ്യൻ ശ്രീ. സാബു ഡി മാത്യു തുടങ്ങിയവർ സംസാരിച്ചു.
അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision