മുട്ടുചിറ റൂഹാ ദ്കുദിശാ പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശന മാർമ്മ നവംബർ 21 വെള്ളിയാഴ്ച്ച 4:30 ന് നടത്തപ്പെടുന്നു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുമേനിയുടെ അദ്ധ്യക്ഷത്തിൽ കൂടുന്ന നസ്രാണി സമുദായ യോഗ ത്തിൽ വിവിധ നസ്രാണി സഭകളിൽ നിന്നുള്ള അഭിവന്ദ്യമെത്രാൻമാർ പങ്കെടുക്കുന്നു. കർദ്ദി നാൾ മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്നേദി വസം വൈകുന്നേരം പഴയപള്ളിയിൽ കബറടക്കിയിരിക്കുന്ന അർക്കദിയാക്കോൻ്റെ കബർ സന്ദർശനത്തിനുശേഷം പള്ളിയിൽ 4:30 മണിക്ക് സുറിയാനി നമസ്ക്കാരത്തോടുകൂടി ആരം ഭിക്കുന്നു. 5 മണിക്ക് അഭിവന്ദ്യപിതാക്കന്മാർക്ക് സ്വീകരണവും, കൽക്കുരിശിങ്കൽ മട്ടാഞ്ചേരി യിൽ നടന്ന ശ്ലീവാ സത്യത്തിൻ്റെ ഓർമ്മ പുതിക്കിയതിനുശേഷം അഭിവന്ദ്യപിതാക്കന്മാരെ സമ്മേളനവേദിയിലേക്ക് ആനയിക്കുന്നു.
ഈശോ മിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാ ശ്ലീഹായയാൽ മലങ്കരയിൽ സ്ഥാപിതമാകാൻ ദൈവം അനുവദിച്ച ഏഴ് അരപ്പള്ളികളാകുന്ന നസ്രാണി സമു ദായം AD 1660 കൾ വരെ ഒന്നായിരുന്നു. എന്നാൽ അതിനുശേഷം ഈ സമുദായത്തിൽ പല വിധ കാരണങ്ങളാൽ പിളർപ്പുകൾ ഉണ്ടാവുകയും തുടർന്ന് സീറോ-മലബാർ സുറിയാനി സഭ, മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മാർത്തോമ്മാ സുറിയാനി സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, സീറോ-മല ങ്കര സുറിയാനി സഭ എന്നീ സഭകളിലായി പ്രധാനമായും നിലകൊള്ളുന്നു.
AD 1770 കളിൽ മാർ തോമാ 6-ാംമൻ, കരിയാറ്റി മാർ യൗസേപ്പ്, പാറേമാക്കൽ മാർ തോമാ കത്തനാർ എന്നീ മഹത് വ്യക്തികൾ സമുദായ ഐക്യത്തിനായി കഠിനമായി പരിശ്രമി ക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്‌തിരുന്നു. പലതായി പിളർന്നുപോയ നസ്രാ ണികളെ സാമുദായികമായി ഐക്യപ്പെടുത്തുവാൻ 1890-ൽ പുലിക്കോട്ടിൽ രണ്ടാമൻ ദിവന്യാ സിയോസ് അഞ്ചാമൻ മെത്രാപ്പോലിത്തയും നിധീരിയിക്കൽ മാണിക്കത്തനാരും നസ്രാണി ജാതൈക്യസംഘത്തിന് രൂപം നൽകുകയും ചെയ്‌തിരുന്നു. ഇതു കൂടാതെ മറ്റ് അനേകം ഐക്യശ്രമങ്ങളും വിവിധകാലങ്ങളിൽ നടത്തിയിരുന്നു.
മാർ തോമാ ശ്ലീഹായുടെ വരവിലൂടെ ആരംഭിച്ച് നസ്രാണി സമുദായം പതിനെട്ട് നൂറ്റാ ണ്ടുകൾ കാത്തുസൂക്ഷിച്ച “മാർത്തോമ്മാ മാർഗ്ഗം” ത്തിൻ്റെ വീണ്ടെടുപ്പിലൂടെ സമുദായ ഐക്യവും ശക്തീകരണവും സഭാപിതാക്കന്മാർ അടുത്ത കാലത്ത് കൂടുതലായി പ്രബോധി പ്പിക്കുന്ന വിഷയമാണ്. ഈ ആഹ്വാനങ്ങളോട് സഹകരിക്കാനും ഇതിനുള്ള പരിശ്രമങ്ങളെ വിജയിപ്പിക്കുവാനും സമുദായ അംഗങ്ങളെ ഏവരേയും ഈ യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സമ്മേളനത്തിൽ മുട്ടുചിറ ഫോറോന പള്ളി വികാരി വെരി. റവ. ഫാ. അബ്രഹാം കൊല്ലിത്താനത്ത് മലയിൽ സ്വാഗതം ആശംസിക്കും. പാലാ രൂപത വികാരി ജനറാൾ വെരി. റ വ. ഫാ. ജോസഫ് മലേപ്പറമ്പിൽ ആശംസകൾ അർപ്പിക്കും. ഏഴ് നസ്രാണി സുറിയാനി സഭകളിൽ നിന്നുള്ള വ്യക്തികൾ സംസാരിക്കുന്നതാണ്.














