ചാന്ദ്ര ദൗത്യം പൂർത്തിയാക്കി നാസയുടെ ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ ഇതിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. പാരച്യൂട്ടുകളും മറ്റ് സംവിധാനങ്ങളും ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയും കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യുകയും വേണം.