സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമാകുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണുന്നു. ലഹരിമരുന്നുകളുടെ വ്യാപക ഉപയോഗം കൂട്ടായി ചെറുക്കണം. ലഹരി വിഷയവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
