അരുവിത്തുറ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നാൽപതാം വെള്ളിയാചരണവും വല്യച്ചൻമലയിലേക്ക് കുരിശിൻ്റെ വഴിയും 31/03/2023 ആം തീയതി നടക്കും. അൻപത് നോമ്പിന്റെ പുണ്യം തേടി വലിയ നോമ്പിലെ ഒന്നാം ദിനം മുതൽ വല്യച്ചൻ മലയിലേക്കു നടന്ന കുരിശിൻ്റെ വഴിയിലും പ്രാർത്ഥനകളിലും വിശ്വാസികളുടെ വൻ തിരക്കായിരുന്നു.
നാൽപതാം വെള്ളിയാഴ്ച (31/03/2023) നടക്കുന്ന വല്യച്ചൻമല കയറ്റത്തിന് പതിനായിരക്കണക്കിന് വിശ്വാസികളാണ് നോമ്പിൻ്റെ പുണ്ണ്യം തേടി അരുവിത്തുറ പള്ളിയിലെത്തുക. രാവിലെ 5.30 നും 6.30നും 7.30 നും 9:00 നും 10.30 നും ഉച്ചകഴിഞ്ഞ് 4:00 മണിക്കും പള്ളിയിൽ വി. കുർബാന. രാവിലെ 9 :00 മണിക്ക് പാലാ രൂപത പിതൃവേദിയുടെയും മാതൃവേദിയുടെയും ആഭിമുഖ്യത്തിൽ സ്ലീവാ പാത. തുടർന്ന് മലമുകളിൽ പാലാ രൂപതാ പിതൃവേദി- മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം 5 :15 ന് മണിക്ക് പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ കുരിശിൻ്റെ വഴി. മലയടിവാരത്ത് കുരിശിന്റെ സന്ദേശം തുടർന്ന് വലിയ മരക്കുരിശുമേന്തിയുള്ള കുരിശിന്റെ വഴിക്ക് എസ് എം വൈ എം (SMYM) പാലാ രൂപത, പാലാ രൂപതാ ഇവാൻജലൈസേഷൻ ടീം, അരുവിത്തുറ ഇടവക സമൂഹം, സെന്റ് മേരിസ് ചർച്ച് നെല്ലാപ്പാറ, സഹദാ കോ ഓർഡിനേറ്റഴ്സ് , സഹദാ ഗ്രൂപ്പ് തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് മലമുകളിൽ വി. കുർബാന. മലകയറാൻ എത്തുന്നവർക്കായി രാവിലെ മുതൽ നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, സഹവികാരിമാരായ ഫാ. ആൻ്റണി തോണക്കര , ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. ചെറിയാൻ കുന്നക്കാട്ട് , ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. പോൾ നടുവിലേടം കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ് മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision