അബൂജ: ഇക്കഴിഞ്ഞ തിങ്കളാഴ്ച നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി.
തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഒനിച്ച പ്രാദേശിക ഗവണ്‍മെന്‍റ് പരിധിയിലെ ഇസുവിൽ നിന്നാണ് വൈദികനെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇന്നലെ ബുധനാഴ്ച വൈകീട്ടോടെ മോചിപ്പിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയവരിൽ ഫാ. ജോസഫ് അസുബുകെയെ പരിക്കേൽക്കാതെ തന്നെ മോചിപ്പിച്ചുവെന്നും എബോണി പോലീസ് പ്രസ്താവിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നുണ്ട്. വൈദികനെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും മോചിപ്പിച്ചതായി അബാകാലിക്കി രൂപതയുടെ ചാൻസലർ ഫാ. മാത്യു ഓപ്പോക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഫാ. ജോസഫ് അസുബുകെയ്ക്കും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ മറ്റ് മൂന്ന് പേർക്കും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെടല്‍ നടത്തിയവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും രൂപത പ്രസ്താവിച്ചു.
എബോണി സ്‌റ്റേറ്റിലെ ഒനിച എൽജിഎയിലെ എംഗ്ബലേകെ ഇസുവിലെ സെന്റ് ചാൾസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. അസുബുകെയെയും മറ്റ് മൂന്ന് പേരെയും അജപാലന യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വൈദിക മന്ദിരത്തിന് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നൈജീരിയയുടെ മിക്ക ഭാഗങ്ങളിലും സാധാരണ കുറ്റകൃത്യമായി മാറിയിട്ടുണ്ട്. വൈദികരും ക്രൈസ്തവ വിശ്വാസികളുമാണ് മിക്കപ്പോഴും അതിക്രമത്തിന് ഇരകളാകുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision