അർമേനിയ – അസർബൈജാൻ രാജ്യങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമായ തെക്കൻ കോക്കസിലെ നാഗോർണോ കാരാബാക്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം.
ദീർഘനാളുകളായി സംഘർഷങ്ങൾ നിലനിന്നിരുന്ന തെക്കൻ കോക്കസ് പ്രദേശത്തെ നാഗോർണോ കാരാബാക്കിൽ, കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾ അവസാനിപ്പിക്കാനും, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. നഗോർണോ കരാബാക്കിൽനിന്ന് ആശങ്കാജനകമായ വാർത്തകളാണ് തനിക്ക് ലഭിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.പ്രദേശത്ത് സായുധ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, സാധാരണജനങ്ങളുടെ നന്മയ്ക്കും, മനുഷ്യാന്തസ്സിനും വേണ്ടി പ്രശ്‌നങ്ങൾക്ക് എല്ലാ രീതിയിലും സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും പാപ്പാ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5Q
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision