മാർ സ്ലീവാ മെഡിസിറ്റിക്ക് എൻ. എ. ബി. എച്ച്. അക്രഡിറ്റേഷൻ

Date:

ചുരുങ്ങിയ നാളുകൾ. കൊണ്ട് മധ്യകേരളത്തിലെ ആതുര ശുശ്രൂഷാരംഗത്ത് പുരോഗമനപരവും ആരോഗ്യകരവുമായ ചലനങ്ങൾ സൃഷ്ടിച്ച മാർ സ്ലീവാ മെഡിസിറ്റിക്ക് ദേശീയതലത്തിൽ അംഗീകാരം. രോഗികളുടെ സുരക്ഷയും പരിചരണത്തിൽ പുലർത്തുന്ന നിലവാരവും പരിശോധിക്കുന്ന ദേശീയ ഗുണ നിലവാര കൗൺസിൽ (ക്യു. സി. ഐ.) നിയമിച്ച എൻ. എ. ബി. എച്ച്. ആണ് ആശുപത്രിയിൽ എത്തി പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കി ആതുരാലയങ്ങളുടെ മികവിന്റെ പര മോന്നതപദവിയായ എൻ. എ. ബി. എച്ച്. അക്രഡിറ്റേഷൻ നൽകി മാർ സ്റ്റീവാ മെഡിസിറ്റിയെ അംഗീകരിച്ചത്. രോഗീ സുരക്ഷയിൽ പുലർത്തു ന്ന ശ്രദ്ധയിലും അവർക്കു നൽകുന്ന പരിചരണത്തിലും അക്രഡിറ്റേഷനെത്തിയ ടീമംഗങ്ങൾ ഏറെ തൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.

19 സ്പെഷ്യാലിറ്റി വിഭാഗം വും 23 സൂപ്പർസ്പെഷ്യാലിറ്റി വിഭാഗവും ഉൾപ്പെടെ 56 കിനിക്കൽ ഡിപ്പാർട്ടു. മെന്റുകളും 21 അനുബന്ധവിഭാഗങ്ങളും മാർ സ്ലീവാ മെഡിസിറ്റിയിൽ സ്തുത്യർഹമാംവിധം പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 2000 ഓളം രോഗികൾ എത്തിച്ചേരുന്ന ഇവിടെ എല്ലാവിധ പരിശോധനകൾക്കുമുള്ള സൗകാര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും സൂക്ഷ്മവിവരങ്ങൾ ശേഖരിക്കുവാൻ പര്യാപ്തവും രോഗനിർണ്ണയത്തിന് സഹായകരവുമായ എം. ആർ. ഐ. മെഷീൻ, അസ്ഥികളുടെ ശക്തിക്ഷയങ്ങൾ നിർണയിക്കുവാ നുതകുന്നതും അപൂർവ്വവുമായ ഡെ ക്സസ്കാൻ മെഷീൻ എന്നിവ മാർ സ്ലീവായുടെ പരിശോധന മികവിനെ വർധിപ്പിക്കാൻ പോന്നതാണ്. എല്ലാ പരി ശോധനകളും പൂർണമായും ആധുനിക സംവിധാനങ്ങളുടെ സഹായത്താലാണിവിടെ നടക്കുന്നത്. രാപ്പകൽ സേവനം ചെയ്യുന്ന 190 ഡോക്ടർമാർ മാർ സ്ലീവാ മെഡിസിറ്റിയിലുണ്ട്. അവരിൽ 105 പേർ പരിചയസമ്പത്തിലും പ്രാഗൽഭ്യത്തിലും മികവ് തെളിയിച്ച കൺസൾട്ടന്റുമാരാണ്. മുതിർന്ന കൺസൾട്ടന്റുമാരായി 44 – ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നു. വാർഡുകളിൽ രോഗികൾക്ക് ആതുരശുശ്രൂഷയുടെ നൂതനപാഠങ്ങൾ പരിചരണത്തിലൂടെ നൽകാൻ സന്നദ്ധരായ 438 നഴ്സുമാരും ഉണ്ട്. ഇവരെല്ലാം ഉൾപ്പെടെ 1948 ആരോഗ്യം പ്രവർത്തകർ അഹോരാത്രം അധ്വാ നിക്കുന്നതിലൂടെ രോഗീശുശ്രൂഷയുടെ പുതിയ തലങ്ങളാണ് മാർ സ്ലീവാ തുറന്ന് കൊടുക്കുന്നത്.

അത്യാഹിതവിഭാഗത്തെ നൂതനമാക്കുവാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന ശ്രമങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. എമർജൻസി വിഭാഗത്തിൽ ദിനരാത്രഭേദമില്ലാതെ അത്യാഹിത വിഭാഗചികിത്സാരംഗത്ത് വൈദഗ്ധ്യം നേടിയ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നു. അതിലൂടെ അത്യാഹിതവി ഭാഗത്തിൽ എത്തുന്ന ഒരു രോഗിക്ക് പൂർണചികിൽസ നൽകി സ്വഭവനങ്ങളിലേക്ക് തിരികെ പോകാൻ സാധിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കിടപ്പുരോഗികളെ വീട്ടിലെത്തി ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സ ക്കുവാനുള്ള സൗകര്യവും മാർ സ്ലീവാ മെഡിസിറ്റിയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണ്.

എല്ലാ ചികിത്സാപദ്ധതികളെയും സംയുക്തമായി ചേർത്ത് നിർത്തുവാൻ മാർ സ്ലീവാ മെഡിസിറ്റി ശ്രദ്ധി ക്കുന്നുണ്ട്. അലോപ്പതി ചികിത്സക്ക് പുറമെ ആയുർവേദം, ഹോമിയോപ്പതി, നാച്ചുറോപതി എന്നിവയുടെ ചികിത്സയും ഇവിടെ ലഭ്യമാക്കുന്നുണ്ട്. രോഗങ്ങളെ ഇല്ലാതാക്കുവാനുള്ള ഭാരതീയപാരമ്പര്യ ചികിത്സാരീതികളും ആധുനിക ചികിത്സാരീതി കളും ഒരുപോലെ ഒന്നാകുന്ന ഇടമായി മാർ സ്ലീവാ മെഡിസിറ്റി മൂന്നര വർഷങ്ങൾകൊണ്ട് മാറിക്കഴിഞ്ഞിരിക്കുന്നു.

മാർ സ്ലീവാ മെഡിസിറ്റി യുടെ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം വഹിക്കുന്നത് പാലാ രൂപതയാണ്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് മെഡിസിറ്റിയുടെ സ്ഥാപകനും രക്ഷാധി കാരിയും. മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മാനേജിംഗ് ഡയറക്ടറും ആണ്. മധ്യ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ആരോഗ്യപരിചര ണത്തിൽ നിതാന്തശ്രദ്ധയും നിരന്ത രമായി കരുതലും നൽകാൻ മാർ സ്ലീവാ മെഡിസിറ്റി പ്രതിജ്ഞാബദ്ധമാണ്. അന്തർദേശീയതലത്തിലേക്ക് മാർ സ്ലീവായുടെ ആതുരശുശ്രൂഷകൾ വ്യാപിപ്പിക്കാൻ എൻ. എ. ബി. എച്ച്. അക്രഡിറ്റേഷൻ സഹായകമാകും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...