“നാദാ”( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബ ചിത്രമാണിത്. സമൂഹത്തിൽ നില നിൽക്കുന്ന അബോർഷൻ എന്ന തിന്മയ്ക്കെതിരെയുള്ള സന്ദേശമാണ് ഈ ഷോർട്ട് ഫിലിം നൽകുന്നത്. ഒരു ജീവന്റെ വിലയറിയുന്ന അമ്മയുടെ കണ്ണീരിൽ കുതിർന്ന ജീവിത കഥയാണിവിടെ അവതരിപ്പിക്കുക. പ്രാർത്ഥനയിലൂടെയും ഉപദേശ നിർദ്ദേശങ്ങളിലൂടെയും തന്റെ മുമ്പിൽ എത്തുന്നവർക്ക് ആശ്വാസവും ആശ്രയവുമാവുന്ന സമർപ്പിത ഡോക്ടറുടെ ജീവിതവും ഇവിടെ വരച്ചു കാട്ടുന്നു.
SH Media Pala യുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് മൂവിയുടെ കഥയും സംവിധാനവും സി. റ്റീനാ കട്ടക്കയം SH ഉം ഛായാഗ്രഹണം ഷിനൂബ് റ്റി. ചാക്കോയും എഡിറ്റിംങ്ങും ശബ്ദമിശ്രവും സി.ഏയ്ഞ്ചൽ മരിയാ SH ഉം നിർവ്വഹിച്ചിരിക്കുന്നു. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജന്മദിനമായ ഏപ്രിൽ 25 ന് ഇടുക്കി ജില്ലാ സബ് കളക്ടർ ശ്രീ. ഷൈജു പി. ജേക്കബ് I A S മൂവിയുടെ പ്രകാശനം നിർവ്വഹിക്കും. ഈ മൂവി ജീവന്റെ മൂല്യം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ഉണർത്തു പാട്ടാകുമെന്നതിൽ സംശയമില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision