കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ എന്തെന്ന് ദുരൂഹത. ഇന്നലെ രാത്രിയാണ് കണ്ടെയ്നർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ഒരാൾ
ഓടിരക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഡോർ തകർത്താണ് രാജസ്ഥാൻ സ്വദേശി രക്ഷപ്പെട്ടത്. ഊട്ടിയിൽ നിന്ന് കാർ കവർന്ന് കടത്തിയെന്ന് സംശയത്തിലാണ് എറണാകുളം പനങ്ങാട് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ
രജിസ്ട്രേഷനിലായിരുന്നു കണ്ടെയ്നർ ലോറി. പൊലീസ് സ്റ്റേഷനിലെ ബാത്റൂമിന്റെ ജനൽ തകർത്താണ് കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.













