മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളെ കണ്ണീരിലാഴ്ത്തിയ ഭൂകമ്പത്തില്‍ സഹായം യാചിച്ച് മ്യാൻമർ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ. ഭക്ഷണം, പാർപ്പിടം, മരുന്ന്, മറ്റ് എല്ലാ സുപ്രധാന വസ്തുക്കളും ഉള്‍പ്പെടെ ജനത്തിന് എല്ലാം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു.
7.7 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, മ്യാൻമറിൽ ഇതുവരെ 1700 ൽ അധികം പേർ മരിക്കുകയും മൂവായിരത്തില്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. മറ്റ് വസ്തുകളെക്കാള്‍ ഉപരി രാജ്യത്തിന് സമാധാനമാണ് ആവശ്യമെന്നും യാങ്കൂണിലെ ആർച്ച് ബിഷപ്പ് കൂടിയായ ചാൾസ് ബോ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.