പാലാ :മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും.ഒരു ഫോൺ കോളിന്റെ താമസം മാത്രം.ഇന്ന് വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ്‌ത് ഉദ്‌ഘാടനം നിർവഹിച്ചു .
പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്.പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു.50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ്ഇതിനായി വിനിയോഗിച്ചത്.
സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത് ബഹുദൂരം മുന്നിലേക്ക് കുതിക്കുകയാണ്. പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീ മീനാഭവൻ അറിയിച്ചു.ചടങ്ങിൽ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവൻ ,രാജൻ മുണ്ടമറ്റം, വൈസ് പ്രസിഡണ്ട് ജയാ രാജു, മെംമ്പർമാരായ ശ്രീജയ എം പി ; എമ്മാനുവൽ പനയ്ക്കൽ ,ആര്യ, എൻ.കെ ശശികുമാർ, സിജു ചെറുകരതാഴെ ,ബി ജെ പി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ, നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ:ജി അനീഷ്, ന്യൂനപക്ഷ മോർച്ച പ്രസിഡണ്ട് സുമിത് ജോർജ് എന്നിവർ പങ്കെടുത്തു.
