തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്.
അഞ്ചുപേര്‍ പോയ വള്ളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കര്‍മ്മല മാത എന്ന
വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കഴിഞ്ഞ ദിവസവും 20 മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.