വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കലാപബാധിതമായ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ കൂടുതൽ സുരക്ഷാ വിന്യാസം. കലാപം
ആസൂത്രിതമെന്നും എസ്ഡിപിഐയ്ക്ക് ഇതിൽ പ്രധാനപങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി
ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.