തൃശൂർ പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പൊലീസ് കണ്ടെടുത്ത അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയെന്ന് സ്ഥിരീകരണം. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ
പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഭവിന്റെയും അനീഷയുടെയും വീടിന്റെ
പരിസരങ്ങളിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ശാസ്ത്രീയ പരിശോധന നടത്തി. കേസിൽ പ്രതികളായവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.














