42 വർഷം മുമ്പ് 10 ദളിതരെ കൊലപ്പെടുത്തിയ സംഭവത്തിൽ 90 കാരന് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതിയാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയായ ഗംഗാ ദയാലിന് ജീവപര്യന്തത്തിന് പുറമെ 55000 രൂപ പിഴയും കോടതി വിധിച്ചു. 1981ൽ ഫിറോസാബാദിലെ സദുപൂർ ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ 10 ദളിതർ കൊല്ലപ്പെട്ട സംഭവം വൻ വിവാദമായിരുന്നു. നേരത്തെ ഈ കേസിൽ ശിക്ഷിക്കപ്പെട്ട 9 പേർ ഇന്ന് ജീവനോടെയില്ല.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision