രാജ്യത്തെ നടുക്കിയ ആർ ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കേസിൽ വിധി ഇന്ന്. സിയാൽദാ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിർബാൻ ദാസാണ് വിധി പുറപ്പെടുവിക്കുക. മെഡിക്കൽ കോളേജിലെ സിവിക് വൊളന്റിയർ സഞ്ജയ് റോയി മാത്രമാണ് കേസിലെ പ്രതി.
സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് കേസ് അന്വേഷിച്ച സിബിഐ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗ- കൊലപാതക കുറ്റങ്ങൾ സഞ്ജയ് റോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് ഒൻപതിനാണ് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. 31-കാരിയായ പി.ജി വിദ്യാർഥിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision