മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി
നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.