മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സുപ്രിംകോടതിയിൽ പോകുന്നില്ലെങ്കിൽ റിപ്പോർട്ട് വേഗം നൽകാമെന്ന് ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു .