മുനമ്പം ഭൂമി കേസിൽ വഖഫ് ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തണം എന്നാവശ്യപ്പെട്ട് വഖഫ് ബോർഡ്
നൽകിയ ഹർജിയാണ് അവധിക്കാല ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ മുനമ്പം സ്വദേശി ജോസഫ് ബെന്നി അപേക്ഷ നൽകിയിട്ടുണ്ട്.













