ഐപിഎല്ലിൽ ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്. ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ അഞ്ചാം ജയമാണ്. ഹൈദരബാദിന്റെ 144 റൺസ്
വിജയലക്ഷ്യം 26 പന്ത് ബാക്കിനിൽക്കെ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേടിയ രോഹിത് ശർമ(70)യാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. അഞ്ചാം
ജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് പത്തു പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.