ഐപിഎല്ലിൽ ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 193 റൺസിന് ഓൾഔട്ടായി.
ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ പരാജയമാണിത്. പത്തൊമ്പതാം ഓവറിലെ മൂന്ന് റണ്ണൗട്ടുകൾ ആണ് മത്സരം മാറ്റിമറിച്ചത്. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്.