നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യത്തോട് സന്നദ്ധത അറിയിക്കാതെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളി സ്ഥാനാർഥി ആകുന്നത് പാർട്ടിക്ക് സ്വീകാര്യത നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നാദപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിയെ പരിഗണിച്ചിരുന്നു.
എന്നാല്‍ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് താത്പര്യമില്ല.മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാല്‍ മലബാറില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈഴവ സമുദായത്തിലെ പിന്തുണയ്ക്ക് മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യും.












