മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ജലനിരപ്പ് സംഭരണശേഷിയിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത്. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 3000 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് എത്തുന്നത്. 500 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി
മുല്ലപ്പെരിയാർ ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം
Date: