മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിൻ കിരീടം സ്വന്തമാക്കി ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ് ഷിബിൻ. യുഎഇയിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിലാണ് മലയാളി സുന്ദരി കിരീടം നേടിയത്. കാനഡ സൗന്ദര്യ മത്സരത്തിൽ ഫൈനലിൽ എത്തിയ ഷെറിനെ ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി തെരഞ്ഞെടുത്തിരുന്നു. കാനഡയിലെ ടൊറോന്റോ സർവകലാശാലയിൽ ലാബ് മാനേജർ ആണ് ഇവർ.
