എം പിമാർക്ക് മത്സരിക്കാൻ അവസരം നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.
എംപിമാരുടെ ആഗ്രഹങ്ങൾക്ക് തിരശ്ശീല വീഴണമെങ്കിൽ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയും ബാധിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തങ്ങളുടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. കോന്നിയിലും കണ്ണൂരും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പ്രശ്നം തീരും. ഇന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.














