2024 ഡിസംബർ 02 തിങ്കൾ 1199 വൃശ്ചികം 17
വാർത്തകൾ
• പാലാ അമലോത്മവ ജൂബിലി തിരുനാളിന് കൊടിയേറി
പാലാ. ഡിസംബർ ഒന്നുമുതൽ 9 വരെ നടക്കുന്ന പാലാ ടൗൺ കുരിശുപളളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ കത്തീഡ്രൽ വികാരി റവ.ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ’,, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു കോലത്ത്, ഫാ.സ്കറിയാ മേനാംപറമ്പിൽ, ഫാ.ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ.ജോർജ് ഒഴുകയിൽ, ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.ചടങ്ങുകൾക്ക് തോമസ് മേനാംപറമ്പിൽ, ജോയി പുളിക്കൽ, ജോണി പന്തപ്ലാക്കൽ, രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, വി.റ്റി.ജോസഫ് താന്നിയത്ത്, ജോഷി വട്ടകുന്നേൽ, ബേബിച്ചൻ എടേട്ട്, ടോമി പാനയിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ, എന്നിവർ നേതൃത്യം നൽകി.
• SMYM-KCYM പാലാ രൂപതാ വാർഷിക സെനറ്റ്
പാലാ : SMYM-KCYM 2024 പ്രവർത്തനവർഷ വാർഷിക സെനറ്റ് രൂപത വൈസ് പ്രസിഡന്റ് റ്റിൻസി ബാബുവിന്റെ അധ്യക്ഷതയിൽ കൂട്ടിക്കൽ ഫൊറാനയുടെയും ഏന്തയാർ യൂണിറ്റിന്റയും സംയുക്ത ആഭിമുഖ്യത്തിൽ ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വാർഷിക സെനറ്റ് സമ്മേളനം SMYM പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
• രാജ്യത്ത് തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി
19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വർധനവുണ്ടായത്. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
• അമിതഭാരം കയറ്റിയതിന് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ
പാസഞ്ചർ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് മോട്ടോർ വാഹനവകുപ്പ് വന്‍ പിഴ ചുമത്തിയത്. ഓട്ടോയിൽ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയതിനാണ് പിഴ. വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയിൽ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
• മഹാരാഷ്ടയിലെ സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുന്ന ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ ബിജെപി
ആഭ്യന്തരവകുപ്പ് കിട്ടാതെ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ഷിൻഡെ. മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും എന്ന് അജിത്ത് പവാർ പറഞ്ഞത് ഉൾപ്പെടെ ഏക്നാഥ് ഷിൻഡെയെ ചൊടിപ്പിച്ചിട്ടുണ്ട്. ഫലം വന്ന് ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുകയാണ്. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയ ഏക്‌നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന ഡിമാന്‍ഡുകളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.
• തമിഴ്നാട് മഴക്കെടുതിയിൽ ഷോക്കേറ്റ് ഒരാൾകൂടി മരിച്ചു
ഒഡീഷ സ്വദേശി ഫുലവേശ്വർ (20) ആണ് മരിച്ചത്. മോട്ടോറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിടെ ഷേക്കേൽക്കുകയായിരുന്നു. വാനനഗരത്താണ് അപകടം നടന്നത്. നേരത്തെ വേലച്ചേരി പ്രദേശവാസി ശക്തിവേലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. മണ്ണടി മുതിയാൽപേട്ടിൽ ഉത്തർപ്രദേശ് സ്വദേശി ചന്ദൻ ഫിൻജാൽ ചുഴലിക്കാറ്റിനിടെ പണം എടുക്കാൻ പോകവേ എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. കുളത്തൂർ സ്വദേശി ഇസൈവാനൻ വ്യാസർപാടി ഗണേശപുരം സബ് വേയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇതോടുകൂടി സംസ്ഥാനത്ത് ഷോക്കേറ്റുള്ള മരണം നാലായി.
• ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
• നെടുമ്പാശേരിയിൽ ഹോട്ടലിൽ തീപിടുത്തം; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചു
നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി. ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.
• പ്രതികൂല കാലാവസ്ഥ വോളി ഇന്ന് മുതൽ
പാലാ :പ്രതികുല കാലാവസ്ഥ കാരണം ഇന്നലെ നടക്കാനിരുന്ന ജൂബിലി വോളി ടൂർണമെന്റ് ഇന്ന് തിങ്കളാഴ്ച്ച തെക്കു മാറ്റിയതായി സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന പ്രോഗ്രസീവ് ചേരാമംഗലം ടീമും സെന്റ് തോമസ് കോളേജ് പാലയും തമ്മിൽ 5 മണിക്ക് മത്സരിക്കും. തുടെർന്നു കോട്ടയം സിക്സസ്സ്, സെന്റ് ജോർജ് വോളി ക്ലബ് വാഴക്കുളത്തെ നേരിടും. മത്സരങ്ങൾ 5 മണിക്ക് മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ഉൽഘടനം ചെയ്യും, ബൈജു കൊല്ലംപറമ്പിൽ മുക്യ അഥിതി ആയിരിക്കും.
• കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു.
• അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്ന ലോകത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ടെന്ന് പാപ്പ
ജനതകൾക്കും രാഷ്ട്രങ്ങൾക്കുമിടയിൽ അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തിൽ ആർക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം എറ്റവും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ സഹകരണത്തോടെ ശ്രീ നാരായണ ധർമ്മ സംഘം ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ.
• ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ . ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍.
• 45-ാമത് ജി സി സി ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്
ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ മുതലായ അംഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും ഔദ്യോഗിക പ്രതി നിധി സംഘങ്ങളും പങ്കെടുക്കും. 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്. ഉച്ചകോടിയിൽ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളും , ഗൾഫ് സാമ്പത്തിക സംയോജനം വർധിപ്പിക്കുവാനും പ്രാദേശികവും ആഗോളവുമായ വെല്ലുവിളികൾ നേരിടുന്നതും സംബന്ധിച്ച നിരവധി തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്യും.
• സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം ; വി ഡി സതീശൻ
സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. 2 വര്ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
• മുനമ്പംകാരുടെ സമരപോരാട്ടം ഇന്നലെ അമ്പതാം ദിവസം
ജനിച്ച മണ്ണിൽ അന്തസോടെ ജീവിക്കാനുള്ള മുനമ്പംകാരുടെ സമരപോരാട്ടം ഇന്ന് അമ്പതാം ദിവസത്തിൽ. പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച ഉന്നതല യോഗത്തിൽ റിട്ടയേർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെ കമ്മീഷനായി സർക്കാർ നിയോഗിച്ചതിലാണ് സമരക്കാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.വഖഫ് നിയമങ്ങൾ കടലിൽ താഴ്ത്തിയും,പന്തം കൊളുത്തി പ്രതിഷേധവും നടന്നിരുന്ന മുനമ്പത്ത് സർക്കാറിന്റെ ഉറപ്പിൽ നിലവിൽ സമാധാനപരമായാണ് സമരം തുടരുന്നത്.
• പ്രിയങ്ക ഗാന്ധിക്കൊപ്പം ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
പ്രിയങ്ക ഗാന്ധിക്കും, വായനാട് എംഎൽഎ ടി സിദ്ദിഖിനൊപ്പമുള്ള ചിത്രമാണ് സന്ദീപ് വാര്യർ പങ്കുവച്ചത്. വായനാട്ടിലെ പൊതുവേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ പ്രതീക്ഷയാണ് പ്രിയങ്ക ഗാന്ധിയെന്ന് സന്ദീപ് വാര്യര്‍. നാളെ കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയുമാണെന്ന് പ്രിയങ്കയുടെ ചിത്രം പങ്കുവച്ച് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
• പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്
മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല.എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.
• കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. എല്ലാവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുകയാണ്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
• കണ്ണൂരിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു
കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.













