പ്രഭാത വാർത്തകൾ – സെപ്തംബർ 27

Date:

പാലാ വിഷൻ ന്യൂസ്
സെപ്തംബർ 27, 2023 ബുധൻ 1199 കന്നി 10

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5

  1. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. ഇ.ഡി  തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

2. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കാം. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

3. കോഴിക്കോട് ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു.
 
4. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ഭരണവിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണമെന്നും ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെയുള്ള യാത്ര എതിർവികാരമാണ് സൃഷ്ടിക്കുന്നതെന്നും ജില്ലാ സെക്രട്ടറിമാർ തുറന്നടിച്ചു.

5. ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല ക്രിക്കറ്റ് കളിക്കാനാണ് അങ്ങോട്ടു പോകുന്നതെന്ന് പാക്കിസ്ഥാൻ താരം ഹാരിസ് റൗഫ്.  ഇന്ത്യ– പാക്ക് മത്സരങ്ങളിൽ പഴയ പോലെ ആക്രമണോത്സുകത ഇല്ലാത്തതിനു കാരണം എന്താണെന്ന ചോദ്യമാണ് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നതെന്നായിരുന്നു പാക്കിസ്ഥാൻ പേസറുടെ മറുപടി

6. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് യുഎസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ലഭ്യമായ വിഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.  ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജാറിന്റെ കൊലപാതകം

7. സര്‍ക്കാര്‍ ഓഫീസിലെത്തുന്നവര്‍ ദയയ്ക്കുവേണ്ടി വരുന്നവരാണെന്ന് ചിന്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദാര്യത്തിനല്ല, അവകാശത്തിനായാണു ആളുകള്‍ വരുന്നതെന്നും ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ കാലതാമസം ഒഴിവാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണമെന്നും ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
8. ര​ണ്ട് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടേ​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നും കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണി​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​രി​ങ്ക​ര​പ്പു​ള്ളി​യി​ൽ ആണ് സംഭവം. പ്ര​ദേ​ശ​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന്, ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ളെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു.

9. കോ​ത​മം​ഗ​ലത്ത് ഹെ​ൽ​മ​റ്റി​ൽ അ​ണ​ലി​യു​മാ​യി കിലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച യു​വാ​വ് പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ത്തു​കു​ഴി സ്വ​ദേ​ശി​യാ​ണ് ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റി​യാ​തെ യാ​ത്ര ചെ​യ്ത​ത്. ​ൽ​മ​റ്റി​ൽ അ​ന​ക്കം തോ​ന്നി ഉ​ട​ൻ നി​ർ​ത്തി ഹെ​ൽ​മ​റ്റ്‌ ഊ​രി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​യെ ക​ണ്ട​ത്.

10. തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും (ഐജി) തസ്തികകളാണ് പുതിയതായി നിലവില്‍ വരുക. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.

11. പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നതായി റിപ്പോർട്ട്.  പ്ലംബർമാർ, ട്രക്ക് ഡ്രൈവർമാർ, ഗുരുദ്വാരകളിലെ മതപ്രവർത്തകർ തുടങ്ങിയ ജോലികൾക്കായി പഞ്ചാബിൽ നിന്ന് സിഖ് യുവാക്കളെ സ്പോൺസർ ചെയ്ത് ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

12. ഡ്രീം 11, മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിവയിൽ നിന്നും 55,000 കോടി രൂപ നികുതി ആവശ്യപ്പെട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്റലിജൻസ് (DGGI). ഏകദേശം 55,000 കോടി രൂപയുടെ ചരക്ക് സേവന നികുതി കുടിശ്ശിക സംബന്ധിച്ച്‌ DGGI ഈ കമ്പനികൾക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം11-ന് 40,000 കോടി രൂപയുടെ ജിഎസ്‌ടി ആണ് അടയ്‌ക്കേണ്ടത്
 
13. ജഡ്‌ജിമാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച കൊളീജിയം തീരുമാനങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിലും, വിജ്ഞാപനം നടത്തുന്നതിലുമുള്ള കാലതാമസത്തിനെതിരായ ഹർജി പരിഗണിച്ച് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും നടക്കേണ്ട ജഡ്‌ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും വരുന്ന കാലതാമസം ചൂണ്ടിക്കാട്ടിയത്.

14. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടക്കും. ഈ ഉദ്യമത്തിന്റെ ഭാഗമാകുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കും.
 
15. പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ബത്തിൻഡ സ്വത്ത് കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്. മൻപ്രീത് സിംഗ് ബാദലിനെതിരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

16. ഡിസീസ് എക്സ് എന്ന അസുഖം കോവിഡ് 19 നേക്കാൾ മാരകമായ പകർച്ചവ്യാധിക്ക് കാരണമാകുമെന്ന് യു.കെ ആരോഗ്യ വിദഗ്ധൻ. ഡിസീസ് എക്‌സിന് 1919-1920 ലെ വിനാശകരമായ സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കേറ്റ് ബിംഗ്‌ഹാം പറഞ്ഞു. ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മെയ് മുതൽ ഡിസംബർ വരെ യുകെയിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച ആരോഗ്യ വിദഗ്ധൻ ആണ് കേറ്റ് ബിംഗ്‌ഹാം.

17. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമെന്നും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര. ജനുവരി 20 മുതൽ 24 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ ‘പ്രാണപ്രതിഷ്ഠ’യുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നൃപേന്ദ്ര മിശ്ര പറഞ്ഞു.

18. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന ശക്തമായ നിലപാടുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏതാനും രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത ദിവസങ്ങൾ അവസാനിച്ചെന്ന് എസ് ജയശങ്കർ പറഞ്ഞു. ചൊവ്വാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

19. മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്‌ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ ഒരു ഹോട്ടലില്‍ ഇയാള്‍ രണ്ട് ദിവസം താമസിച്ചുവെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
20. ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യൂണിവേഴ്‌സിറ്റി കണക്റ്റ് പരുപാടി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരത്തിൽ നിന്നും കൺവെൻഷൻ സെന്ററുകളിൽ നിന്നും ജി20 യെ പുറത്തെടുത്ത് ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ഭാരതം വിജയിച്ചുവെന്നും ജയശങ്കർ വ്യക്തമാക്കി.

21. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഒക്ടോബര്‍ 18മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗള്‍, സഞ്ജീവ് ഖന്ന, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
 
22. നയതന്ത്ര തലത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പമാണ് തങ്ങളെന്ന് ശ്രീലങ്ക. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

23. പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

24. കാർ നിയന്ത്രണം വിട്ടു മറിഞ്ഞേ കാസർഗോഡ് അസിസ്റ്റന്റ് കളക്ടർ ചങ്ങനാശ്ശേരി സ്വദേശി ദിലീപ് കൈനകരക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.15 കൂടെ ചെമ്മനാട് സ്കൂളിന് സമീപമാണ് അപകടം നടന്നത്

25. അമേരിക്കയില്‍ കഴിയുന്ന യുക്രൈന്‍ സമൂഹത്തിന് നല്‍കിവരുന്ന സേവനങ്ങള്‍ കണക്കിലെടുത്ത് ഫിലാഡെല്‍ഫിയ യുക്രൈന്‍ കത്തോലിക്ക അതിരൂപത മെത്രാപ്പോലീത്തയായ ബോറിസ് ഗുഡ്സിയാക്കിനു യുക്രൈന്‍ പ്രസിഡന്റിന്റെ ബഹുമതി. പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ‘ക്രോസ് ഓഫ് ഇവാന്‍ മസെപ’ എന്ന പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്‍കി ആര്‍ച്ച് ബിഷപ്പിനെ ആദരിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച നാഷ്ണല്‍ ആര്‍ക്കീവ്സ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സെലെന്‍സ്കി ബഹുമതി കൈമാറിയത്. 

26. അമേരിക്കയിലെ ഫ്ലോറിഡയിലെ ഏറ്റവും നല്ല സ്പോര്‍ട്സ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട ടാംപായിലെ ജെസ്യൂട്ട് ഹൈസ്കൂള്‍ കായികത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളെ യേശുവിലേക്ക് നയിക്കുന്നതിലും മികവ് പുലര്‍ത്തുന്നു. സ്പോര്‍ട്സിനും, വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമല്ല മറിച്ച്, ആത്മാക്കളുടെ രക്ഷയുടെ കാര്യത്തിലും സ്കൂളിന്റെ മത്സരബുദ്ധി പ്രകടമാണെന്നു സ്കൂളിലെ ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടറും, ‘ലെറ്റ്‌ ബ്യൂട്ടി സ്പീക്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജിമ്മി മിച്ചെല്‍ പറയുന്നു. നിരവധി കായിക മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള ജെസ്യൂട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അതേ ആവേശത്തോടെ തന്നെയാണ് മറ്റ് വിദ്യാര്‍ത്ഥികളുമായി തങ്ങളുടെ കത്തോലിക്ക വിശ്വാസവും പങ്കുവെക്കുന്നത്. 
 
27. സ്റ്റേറ്റ് ഓഫ് മെക്സിക്കോ സംസ്ഥാനത്ത് ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് പ്രോലൈഫ് സമൂഹം. ഇത് സംബന്ധിച്ചു പതിനാറായിത്തോളം പേര്‍ ഒപ്പിട്ട കത്ത് പ്രാദേശിക കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ഫാമിലി അംഗങ്ങളും മറ്റ് പൊതുസംഘടനകളുമാണ് ഒപ്പ് ശേഖരണം നടത്തിയത്. മെക്സിക്കോയില്‍ ജീവനെ സംരക്ഷിക്കുന്ന നിയമ ചട്ടക്കൂടിനെ ഏകാധിപത്യപരമായി ഒരൊറ്റ ചിന്തയുടെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്നതും ‘സ്ത്രീകളുടെ അവകാശം’ എന്ന പേരില്‍ ഭ്രൂണഹത്യയെന്ന തിന്മയെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുന്നതും തെറ്റാണെന്നു പൊതുസംഘടനകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

28. ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ നിയന്ത്രണം സ്വന്തമാക്കിയ നാഗോര്‍ണോ – കരാബാക്ക് മേഖലയിലെ ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ബിബിസി’ റിപ്പോർട്ട് ചെയ്തു. എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഭവനരഹിതരാണ്.  പാർപ്പിടവും ഭക്ഷണവും വെള്ളവും അവര്‍ക്ക് ഇല്ല നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും എല്ലാവരും നിരാശരാണെന്നും സംഘടന അറിയിച്ചു.

29. കാനഡയിലെ കത്തോലിക്ക സഭയുടെയും ഇതര വിഭാഗങ്ങളുടെയും റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന ഏറെ വിവാദമുണ്ടാക്കിയ വാര്‍ത്ത പുറത്തുവന്ന് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഖനനങ്ങളില്‍ യാതൊരു തെളിവും കണ്ടെത്താത്ത പശ്ചാത്തലത്തില്‍ പ്രചരണം വ്യാജമായിരിന്നുവെന്ന് സൂചന. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ഒരു കൂട്ടക്കുഴിമാടവും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ ആരോപണത്തെ സംശയനിഴലിലാക്കിയത്.

30. സി. ഊർസുലാ S.A.B.S. കുറ്റിയാനിയ്ക്കൽ ( 97) നിര്യാതയായി

സി. ഊർസുലാ S.A.B.S. (കുറ്റിയാനിയ്ക്കൽ, ഭരണങ്ങാനം, 97 yrs) ഇന്നലെ 11.25 pm – ന് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു. മൃതദേഹം നാളെ (ബുധൻ) 9 – am -ന് നെല്ലിയാനി മഠത്തിൽ കൊണ്ടുവരുന്നതും. സംസ്കാര ശുശ്രൂഷകൾ (27-09-2023, ബുധൻ) 1.30 pm – ന് വി. കുർബാനയോടുകൂടി ആരംഭിച്ച് നെല്ലിയാനി മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...