2025 സെപ്റ്റംബർ 30 ചൊവ്വ 1199 കന്നി 14
വാർത്തകൾ
🗞️👉 നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച കൂടാരം ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും ഒമ്പതാമത്തെ വീടിന്റെ തറക്കല്ലിടലും നടന്നു
കടുത്തുരുത്തി: . വെഞ്ചരിപ്പു കര്‍മ്മവും, തറകല്ലിടലും
കടുത്തുരുത്തി വലിയപള്ളി വികാരി ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍, കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ.ജിസ് അമ്മനത്തുകുന്നേല്‍, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. സമ്മേളനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലിപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
🗞️👉 പാക് അധീന കശ്മീരിൽ പ്രതിഷേധം; രണ്ട് മരണം
പാക് അധീന കശ്മീരിൽ സംഘർഷം.രണ്ട് പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.മുസഫറാബാദിൽ പാകിസ്താൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. പാക് സൈന്യവും, ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവച്ചത്. മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്. 70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടത്തിന് മിർ മുന്നറിയിപ്പും നൽകി. പണിമുടക്കിനെ ‘പ്ലാൻ എ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും അധികാരികൾ ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പ്ലാൻ ബി’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞️👉 കുറുപ്പന്തറ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് ജീവന് ഭീഷണി, ആശങ്കയിൽ വ്യാപാരികളും യാത്രക്കാരും
കുറുപ്പുന്തറ: കുറുപ്പന്തറ കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് വീണു ഷോപ്പിംഗ് കോംപ്ലക്‌സ് അപകടാവസ്ഥയിലാണ്. സ്റ്റാന്‍ഡിലൂടെ വാഹനങ്ങളെത്തുമ്പോള്‍ കെട്ടിടത്തിനുള്ളിലുള്ളവരുടെ ഉള്ളും കുലുങ്ങുകയാണ്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നുള്‍പെടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ആളുകളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സാണ് അപകടാവസ്ഥയിലുള്ളത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിയ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നിലത്തേക്കു വീഴൂന്നത് പതിവാണെന്നും പറയുന്നു. ഈ കെട്ടിടത്തോട് ചേര്‍ന്നാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നതും ഈ കെട്ടിടത്തിന് സമീപമാണ്. എപ്പോള്‍ വേണമെങ്കിലും താഴേയ്ക്കു വീഴാവുന്ന നിലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് നില്‍ക്കുന്ന കെട്ടിടം മനുഷ്യരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. സമീപത്തെ വ്യാപാരികളും ആശങ്കയിലാണ്.
🗞️👉 ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് CPR പരിശീലനം ; കേരളം എന്നും മാതൃകയെന്ന് മുഖ്യമന്ത്രി
ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
🗞️👉 ഫിക്കാവോ, ഫിലിം ഇൻസ്ട്രി ആന്റ് കൽച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസെഷൻ
ഫിക്കാവോ താരമാകാം മെഗാ സ്റ്റേജ് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നാടന്ന സമ്മേളനം സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഉദ്ഘാടനം നിർവഹിച്ചു. ഫിക്കാവോ സംസ്ഥാന പ്രസിഡന്റ് ദിലീപ് കുമാർ നാട്ടകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഫിക്കാവോ ജനറൽ സെകട്ടറി ഗിരീഷ് ജി കൃഷ്ണ സ്വാഗതം പറഞ്ഞു. ചാങ്ങിൽ വൈക്കം വിജയലക്ഷമി, ആർട്ടിസ്റ്റ് സുജാതൻ, പി ജി ഗോപാലകൃഷ്ണ, പനിച്ചിക്കാട് സഭാശിവൻ, പ്രത്യേക പുരസ്കാരം നൽകി മാതംഗി സത്യ മൂർത്തി ആദരിച്ചു.
🗞️👉 മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം
ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം. കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമർശനം. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പരസ്യ പ്രതികരണത്തിന് പുറമേ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.













