2024 സെപ്റ്റംബർ 30 തിങ്കൾ 1199 കന്നി 14
വാർത്തകൾ
- സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ
ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ബെൽജിയം സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയം. ദേശീയവിരുദ്ധത പ്രകടമായിരുന്ന ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്തുനിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണെന്നും പാപ്പാ പറഞ്ഞു.
- വെബ് സൈറ്റ്: ആഗോള വിപണിയുടെ വാതിലുകളാണ് : റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ
പാലാ: ലോക ജനതയ്ക്ക് മുൻപിൽ തങ്ങളുടെ സംരംഭത്തെ പരിചയപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വളർത്തിയെടുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കണമെന്നും ഈ രംഗത്ത് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി മറ്റുള്ളവർക്ക് മാതൃകയാണന്നും പാലാ രൂപതാ ചാൻസിലർ റവ.ഡോ.ജോസഫ് കുറ്റിയാങ്കൽ അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി യുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡിയിൽ കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോസ് തോമസ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരമറ്റം മാർ സ്ലീവാ പാരീഷ്ഹാളിൽ വെച്ചു നടന്ന വാർഷിക പൊതുയോഗം നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസഫ് കമ്പനിയുടെ ബ്രാന്റ് നെയിമായ “കാൻവേ” യുടെ റിലീസിങ്ങും മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ കമ്പനിയുടെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ.ജോസഫ് മഠത്തിപറമ്പിൽ , കൃഷി ഓഫീസർ ഡോ. രേവതി ചന്ദ്രൻ , ഗ്രാമ പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം, ഡയറക്ടർ ബോർഡംഗങ്ങളായ ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കമ്പനി ഗുണഭോക്തോ താക്കൾക്കുള്ള ഇൻസെന്റീവും ഓഹരിയുടമകൾക്കുള്ള സ്പെഷ്യൽ കിറ്റും തദവസരത്തിൽ വിതരണം ചെയ്തു. പി.വി.ജോർജ് പുരയിടം, അനു റജി, തോമസ് മാത്യു കൈപ്പൻപ്ലാക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ആന്റണി പ്ലാത്തറ, ജോസഫ് ഓലിയ്ക്കതകിടി, റ്റോമി മുടന്തിയാനി, ഷേർളി ടോം, സാലി റ്റോമി , മിനി ജോണി, ജോയി നടുത്തുണ്ടത്തിൽ,ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജയിംസ് പെരുമന , റ്റിജോ ജോസഫ് തുടങ്ങിയവർ പരിപാടിക്കൾക്ക് നേതൃത്വം കൊടുത്തു.
- ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിന്റെ മണ്ണിൽ ആവേശോജ്വല തുടക്കം
ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിന്റെ മണ്ണിൽ ആവേശോജ്വല തുടക്കം. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി പതാക ഉയർത്തി. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. വൈഷ്ണവി ഷാജി അധ്യക്ഷയായി. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മികച്ച പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. സംഘടക സമിതി ചെയർമാൻ ബാബു ജോർജ് സ്വാഗതം പറഞ്ഞു. ബാലസംഘം സംസ്ഥാന കൺവീനർ നാരായണ ദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അമൽ ഡൊമിനിക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കെ സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലസംഘം മുഖ്യരക്ഷാധികാരി എ വി റസൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി എസ് സന്ദീപ്, സംസ്ഥാന എക്സിക്യൂട്ടീവംഗം അഖില നന്ദകുമാർ, ജില്ലാ കൺവീനർ ഒ ആർ പ്രദീപ് കുമാർ, ജില്ലാ കോ ഓർഡിനേറ്റർ അനന്തു സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ് മൃദുല എന്നിവർ സംസാരിച്ചു.
- അമ്മയുടെ മടിയിൽ ഇരുന്ന് 2 വയസുകാരി ശ്വാസംമുട്ടി മരിച്ചു
എയർബാഗ് മുഖത്തമർന്ന് 2 വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി നസീറിന്റെ മകൾ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് ദാരുണ സംഭവം. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്റെ മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയുമായിരുന്നു മരണം.
- കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും:മന്ത്രി വീണാ
ഹൃദയസ്തംഭനം അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കര്‍മ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
- മലേഷ്യയിലെ ഷാ ആലം സ്റ്റേഡിയം പൊളിച്ചു
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ മലേഷ്യയിലെ ഷാ ആലം സ്റ്റേഡിയം പൊളിച്ചു. വർഷങ്ങൾ പഴക്കമുള്ളതു കൊണ്ട് സുരക്ഷയെ മുൻനിർത്തിയാണ് പൊളിച്ചത്. മോശം പരിപാലനവും കെട്ടിടം പൊളിക്കാനുള്ള മറ്റൊരു കാരണമാണ്. സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് 2020ൽ ചൂണ്ടിക്കാണിക്കുകയും തുടർന്ന് 2024 ജൂലൈയിൽ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 2025 മെയ് മാസത്തോടെ കെട്ടിടം പൂർണമായും പൊളിക്കാനാണ് തീരുമാനം.
- യെച്ചൂരിക്ക് കാരാട്ട്
പദവിയിലിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരം ഇടക്കാല ചുമതല പ്രകാശ് കാരാട്ടിന് നൽകി സിപിഎം. പിബി നിർദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സ്ഥിരം സെക്രട്ടറിക്ക് കോർഡിനേറ്റർ പദവിയാണ് കാരാട്ടിന് നൽകിയിരിക്കുന്നത്. അടുത്ത പാർട്ടി കോൺഗ്രസ് വരെ കാരാട്ട് കോർഡിനേറ്റർ പദവിയിൽ തുടരും. തമിഴ്‌നാട് മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിലാകും സ്ഥിരം പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുക.
- അമലിന്റെ മൃതദേഹം ദില്ലിയിലെത്തിച്ചു
ഉത്തരാഖണ്ഡിൽ ട്രക്കിങിനിടെ മരിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശി അമൽ മോഹന്റെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിൽ എത്തിച്ച മൃതദേഹം എംബാം ചെയ്തു. ഇന്ന് വൈകുന്നേരം 4ന് ദില്ലിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവരും. തുടർന്ന് നോർക്ക ആംബുലൻസിൽ മൃതദേഹം വീട്ടിൽ എത്തിക്കും.
- വീയപുരം കോടതിയിലേക്ക്
നെഹ്റു ട്രോഫി വള്ളംകളി വിജയം സംബന്ധിച്ച് തർക്കം. ഫലപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് ആരോപിച്ച് രണ്ടാമത് എത്തിയ വീയപുരം ബോട്ട് ക്ലബ്ബ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. പരാതി ഉന്നയിച്ചിട്ടും പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് ക്ലബ് പറയുന്നു. ഒരേ സമയം സ്ക്രീനിൽ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നാണ് ആരോപണം. മത്സരത്തിൽ 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision