spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 29

spot_img

Date:

വാർത്തകൾ

🗞️👉 ഭിന്നശേഷിക്കാരുടെ നിയമനം; വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ സിറോ മലബാർ സഭ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കെതിരെ സിറോ മലബാർ സഭ. ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നു എന്ന പ്രസ്താവന ദുരുദ്ദേശപരവും തെറ്റിദ്ധാരണജനകവുമാണ്. വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പോയ്കൊള്ളു എന്ന ധിക്കാരപൂർവമായ മറുപടി ആണ് ലഭിക്കുന്നതെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. തൊഴിലാളികൾക്ക് പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുമ്പോൾ അധ്യാപക വൃത്തിയിലേർപ്പെട്ടിരിക്കുന്നവർക്ക് നീതി ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിക്കേണ്ടതുണ്ടോ എന്നും സഭ ചോദിച്ചു.

🗞️👉 ഏഷ്യ കപ്പ്; ചാമ്പ്യൻ പട്ടത്തിലേക്ക് ഇന്ത്യയ്ക്ക് 147 റൺസിന്റെ ദൂരം

ഹസ്തദാന വിവാദങ്ങൾക്കും, ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള പിന്മാറ്റത്തിനും എല്ലാമൊടുവിൽ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആവേശഭരിതമായ മത്സരത്തിൽ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരിക്കുപറ്റിയ ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി റിങ്കു സിംഗ് ഇടം പിടിച്ചു. പാക്കിസ്ഥാൻ ഓപണർ സാഹിബ്‌സാദ ഫർഹാൻ 57 റൺസോടെ അർധസെഞ്ചുറി നേടി.

🗞️👉 കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് ! പരിപാടിക്ക് ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി; മന്തി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു

വാഴത്തോപ്പ് . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസറിനെതിരെ പോരാടാൻ ബോധവൽക്കരണമാണ് ഏറ്റവും പ്രധാന മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ബോധവൽക്കരണവും മുൻകൂട്ടിയുള്ള പരിശോധനയും എവർക്കും ഉറപ്പിക്കാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു

🗞️👉 ടാലൻഷ്യ 2025 ഹയർ സെക്കന്ററി ഫെസ്റ്റ് ഒരുക്കി കുറവിലങ്ങാട് ദേവമാതാ കോളേജ്

കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വൈവിധ്യ പൂർണമായ മത്സരങ്ങളുമായി ദേവമാതാ കോളേജിൽ 2025 സെപ്റ്റംബർ 27 ശനിയാഴ്ച വർണാഭമായ ഫെസ്റ്റ് നടത്തപ്പെട്ടു. ദേവമാതാ കോളേജിലെ 11 പഠന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 26 വിവിധങ്ങളായ മത്സരങ്ങളാണ് ഒരുങ്ങിയത് . കല,സാഹിത്യം, വൈജ്ഞാനികത, ബൗദ്ധികശേഷി, വിനിമയസാധ്യതകൾ തുടങ്ങി വിദ്യാർഥികളുടെ കഴിവുകളെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടത്. 29 സ്കൂളുകളിൽ നിന്നായി 549 മത്സരാർഥികൾ പങ്കെടുത്തു. പാലാ ചാവറ പബ്ലിക് സ്കൂൾ വിജയികൾക്കുള്ള എവർറോളിങ് ട്രോഫി കരസ്‌ഥമാക്കി. വിജയികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയൻചിറ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. കുറവിലങ്ങാട് St. Mary’s HSS രണ്ടാം സ്‌ഥാനം നേടി റണ്ണേഴ്‌സ് അപ്പ് ട്രോഫി ജേതാക്കളായി.

🗞️👉 സി പി ഐയിൽ കൂട്ടക്കൊഴിഞ്ഞു പോക്ക്

എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് ഇടയാക്കിയത് എന്നാണ് പ്രവർത്തകരുടെ പ്രഖ്യാപനം. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സിപിഐ വിഭാഗീയത അവസാനിച്ചുവെന്ന് ജില്ലാ നേത്യത്വവും സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതെല്ലം വെറുതെയായി എന്നതിന്റെ തെളിവാണ് പറവൂരിലെ സംഭവം. നാളെ നടക്കുന്ന സമ്മേളനത്തിൽ സിപിഐയിൽ നിന്നുള്ള സജീവ പാർട്ടി പ്രവർത്തകർ ഉൾപ്പടെ 100 ലധികം പേരാണ് സിപിഐഎമ്മിലേക്ക് ചേരാൻ പോകുന്നുവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നത്.

🗞️👉 എൻ എസ് എസുമായി അകൽച്ചയില്ല; അടൂർ പ്രകാശ് എംപി

എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് അടൂർ പ്രകാശ് എം പി. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related