spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 28

spot_img

Date:

വാർത്തകൾ

🗞️👉 പാലക്കാട്ടെ ബ്രൂവറി നിര്‍മ്മാണം, ബാലറ്റിനെ ഭയക്കണം

പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.’കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.

🗞️👉 ഹൃദയം കൊണ്ടു കാണുന്നവരാൻ നമുക്കാവണം:ഫാ. ജോസഫ് മണ്ണനാൽ

പാലാ:കപടനാട്യങ്ങൾ നിറഞ്ഞ പല്ലിറുക്കിയുള്ള ചുണ്ടു വക്രിച്ച ചിരികളുടെ കാലത്ത് ഹൃദയം കൊണ്ടും കണ്ണുകൊണ്ടും ചിരിക്കുന്നവരാവാൻ നമുക്കാവണമെന്ന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ അഭിപ്രായപ്പെട്ടു. കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി “തിരുകുടുംബ “ന്റെ പ്രഥമ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മഠത്തിപറമ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി നാഗമറ്റത്തിൽ, കൂട്ടായ്മാ സെക്രട്ടറി പ്രിൻസ് മണിയങ്ങാട്ട്, സണ്ണി ആരുച്ചേരിൽ, എലിസബത്ത് പ്രിൻസ്, റിയാ മുത്തുമാക്കുഴിയിൽ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ, എമിലിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സ്കിറ്റ്, ആക്ഷൻ സോങ്ങ് ,ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ജോസ് മാത്യു, ബെന്നി തോലാനിക്കൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, ടോമി മുടന്തിയാനി, മാത്തുക്കുട്ടി പുന്നയ്ക്കാപ്പള്ളിൽ, ബെറ്റ്സി ടോമി, ആനിയമ്മ മുതു പ്ലാക്കൽ, ആശാ ബെന്നി, എൽസമ്മ ജോസ്, അഡോൺ ബെന്നി, മാത്തുക്കുട്ടി ജോസ്, ജെസ്ന ചേലയ്ക്കൽ, ജോഫിൻ മണിയങ്ങാട്ട്, അന്നാ ജോസ് ജോഹൻ പ്രിൻസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

🗞️👉 ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 വയസ്സുകാരിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 വയസ്സുകാരിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നടയ്ക്കൽ സ്വദേശി സിഫ്രയ്ക്കാണ് പരുക്കേറ്റത്. 3.30 യോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് മാതാപിതാക്കൾക്ക് ഒപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

🗞️👉 ഏഷ്യാ കപ്പ് സൂപ്പർ ഫൈനൽ നാളെ; ഇന്ത്യ പാകിസ്താനെ നേരിടും

ഏഷ്യാ കപ്പിലെ സൂപ്പർ ഫൈനൽ നാളെ. രാത്രി എട്ട് മണിയ്ക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. പോരാട്ട കണക്കിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഈ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയത് രണ്ട് തവണ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. കലാശപോരിലും ഇന്ത്യ മറിച്ചൊന്ന് ചിന്തിയ്ക്കുന്നില്ല. അപരാജിതരായി ഏഷ്യാകപ്പ് ഉയർത്തുകയാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

🗞️👉 നെഞ്ചുപൊട്ടി കരൂർ; 8 കുട്ടികൾ ഉൾപ്പെടെ 38 മരണം; വിജയ്ക്കെതിരെ കേസെടുക്കും

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായത് വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. മരിച്ചവരിൽ 16 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

🗞️👉 പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് യുവജനങ്ങൾ

പാലാ : പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്. വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് പൊന്നംവരിക്കയിൽ എന്നിവർ നയിച്ചു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സെക്രട്ടറി ബെനിസൺ സണ്ണി, ബിയോ ബെന്നി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related