2025 സെപ്റ്റംബർ 26 വ്യാഴം 1199 കന്നി 10
വാർത്തകൾ
🗞️👉 സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 14 പേര്‍
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
🗞️👉 തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസം മഴ കനക്കും
തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
🗞️👉 പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍
പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്. പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
🗞️👉 കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി സംസ്ഥാന സമ്മേളനം28-ന്
ഏറ്റുമാനൂർ: കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി (കെ എസ്ഡബ്ലിയുഎസ് )ഒന്നാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28-ഞായറാഴ്ച ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️👉 ദീപാവലി ദിനത്തിൽ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്കായി വിവേക ജ്യോതി: 2025:2026 എന്ന പേരിൽ വിവിധ മത്സരങ്ങൾ ഒരുക്കുന്നു
പാലാ :ശ്രീരാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിന്റെയും ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും യുവജനദിനാഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 20ന് സംഘടിപ്പിക്കുന്നു.ഒക്ടോബർ 20 ദീപാവലി ദിവസമാണ് പരിപാടികൾ നടക്കുന്നത് ,അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 ,സമ്മാനദാന ചടങ്ങ് നടക്കുന്നത് ജനുവരി 10 നായിരിക്കും.ഭഗവത് ഗീതാ പാരായണം ,വിഷ്ണു സഹസ്രനാമ പാരായണം ,സുഭാഷിതണ്ട ൾ ,വിവേകാനന്ദ സൂക്തങ്ങൾ ,സംസ്കൃത ഗീതാലാപനം ,പ്രസംഗം ( മലയാളം ,ഇംഗ്ളീഷ് ) ഉപന്യാസ രജനാ മത്സരം ,പെൻസിൽ ഡ്രോയിംഗ് ,വാട്ടർ കളർ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാമി വീതസംഗാനന്ദ – ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷൻ ഡോ: സനീഷ് പി. ബി – കോളേജ് കമ്മിറ്റി മെമ്പർ എന്നിവർ പങ്കെടുത്തു.













