പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  25

Date:

വാർത്തകൾ

  • മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവും കത്തോലിക്കാവിശ്വാസവും

നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് മരിയൻ ഭക്തർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഒരു മരിയൻ ഭക്തികേന്ദ്രമായ മജുഗോറിയെ (Medjugorje), ക്രൈസ്തവവിശ്വാസികളായ ആളുകൾ ഉൾപ്പെടെയുള്ളവരിൽ ആത്മീയനന്മകൾ ഉളവാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനം സെപ്റ്റംബർ 19 വ്യാഴാഴ്ച പുറത്തുവിട്ട “നുള്ള ഒസ്‌താ” പ്രഖ്യാപനം വഴി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ അതേസമയം, മജുഗോറിയെയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ “അമാനുഷികമായ” എന്തെങ്കിലുമാണോ നടന്നിട്ടുള്ളത് എന്നതിനെ സംബന്ധിച്ച്, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പുറത്തിറക്കിയ ഈ രേഖ പ്രത്യേകിച്ച് ഒന്നും വിശദീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

  • സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും  അരുവിത്തുറയിൽ.

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ നടത്തപ്പെട്ടു.

  • അർജുനെ കാണാതായിട്ട് 70 ദിവസം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ഇന്നലെ എഴുപത് ദിവസം പിന്നിട്ടു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്നലെ ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ റെഡ് അലർട്ടായിരുന്നു. കാലാവസ്ഥ കൂടി പരിഗണിച്ചാണ് ഇന്നലെ ഡ്രഡ്‍ജിംഗും തെരച്ചിലും നടന്നത്. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

  • ചോരക്കളമായി ലെബനൻ; ഇസ്രായേൽ ആക്രമണം തുടരുന്നു

ലബനണിന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. 1,645 പേർക്ക് പരിക്കേറ്റതായും ലെബനൺ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മേഖലയെയാകെ പ്രശ്നത്തിലേക്ക് നയിക്കുന്നതാണ് ഇസ്രായേലിന്റെ നീക്കമെന്ന് തുർക്കി പ്രസ്താവിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെയായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

  • കെസി ജോർജ് അന്തരിച്ചു

നാടക രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ കെസി ജോർജ് (50) അന്തരിച്ചു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. രോഗ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കട്ടപ്പന ഇരുപതേക്കർ സ്വദേശിയാണ്. ഭാര്യ : ബീന. സംസ്കാരം പിന്നീട്.

  • ജമ്മുകശ്മീരിൽ ഇന്നലെ നിശബ്ദ പ്രചാരണം

ജമ്മുകശ്മീരിൽ ഇന്നലെ നിശബ്ദ പ്രചാരണം. ഇന്ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 26 മണ്ഡലങ്ങൾ വിധിയെഴുതും. ഹരിയാനയിലെ പിന്നാക്ക വോട്ടുകൾ ഏകോപിക്കുകയാണ് BJP ലക്ഷ്യം. ജാതി സമവാക്യങ്ങൾ ഉയർത്തി വോട്ടു നേടാനാകുമെന്നാണ് BSP-ലോക്ദൾ സഖ്യ കണക്കുകൂട്ടൽ. ശ്രീനഗർ ജില്ല ഉൾപ്പെടുന്ന, ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ്, രജൗരി, നൗഷേര, പൂഞ്ച് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 3 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

  • മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമാകുന്നു. ഇന്നലെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

  • ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം; ജനപ്രിയ നടപടികളുമായി MVD

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന തരത്തിൽ ജനപ്രിയ നടപടികളുമായി മോട്ടർ വാഹന വകുപ്പ്. അപേക്ഷകൾ ഇനി ക്യൂ അനുസരിച്ച് സുതാര്യമായാവും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുക. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സർവീസ് നടപടി കൂടുതൽ സജീവമാക്കി. 11 സേവനങ്ങളാണ് ഫസ്റ്റ് കം ഫസ്റ്റ് സർവീസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

  • തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. സിആർഇസഡ് 2ൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്.

  • എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കും.

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ ഇല്ലാതാക്കില്ലെന്ന് ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ

എഐ തൊഴിൽ രം​ഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാൻ പറയുന്നു. എഐ തൊഴിൽ രം​ഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതികൂലമോ അനുകൂലമോ ആകാം. എന്നാൽ തൊഴിൽ‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സാം ഓൾട്ട്മാൻ വ്യക്തമാക്കി.

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബും , ഹൈടെക് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു .

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഹൈടെക് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും, സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ നിർവഹിച്ചു.  സാങ്കേതിക വൈദഗ്ദ്യം നേടിയ തലമുറയുടെതാണ് ഭാവി ലോകം എന്ന് അദ്ദേഹം പറഞ്ഞു.ആധുനിക കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും വിദ്യാഭ്യാസ  മേഖലയിൽ പ്രയോജനപ്പെടുത്തണമന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ അദ്ദേഹം ഓണസമ്മാനമായി തന്റെ മാതൃ വിദ്യാലയത്തിൽ വോളിബോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു.  സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്‌,ഹെഡ്മാസ്റ്റർ അജി വി. ജെ., പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു

പാലാ . ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും നടന്നു. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പ്രദർശന പരിപാടി പൊതുജനങ്ങൾക്ക് ആരോഗ്യസുരക്ഷയുടെ പുത്തൻ അറിവുകൾ പകരുന്നതായി മാറി. രോഗിസുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന ആപ്തവാക്യവുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രി സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, മരുന്നുകളുടെ കൈകാര്യംചെയ്യൽ, ലബോറട്ടറി വിഭാഗം, എൻജിനീയറിംഗ് വിഭാഗം , ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ, പീഡിയാട്രിക്സ് ,ആയുർവേദം തുടങ്ങി 16 സ്റ്റാളുകളിലായാണ് പ്രദർശനം അരങ്ങേറിയത്. ഫ്ലാഷ് മൊബും നടന്നു.  പൊതുസമ്മേളനം ഉദ്ഘാടനവും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും ഐ.എം.എ പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ.ശബരിനാഥ് സി. ദാമോദരൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയിൽ ലോക രോഗി സുരക്ഷ ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് മാർ സ്ലീവാ മെഡിസിറ്റി നടത്തിയ ബോധവൽക്കരണ പരിപാടി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.  ആശുപത്രി മാനേജിംഗ് ഡയറക്ടർ  മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത  വഹിച്ചു  .രോഗിപരിചരണത്തിലും സുരക്ഷയിലും ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളെന്നു അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ആശുപത്രി സേഫ്റ്റി സീനിയർ മാനേജർ കെ.ആർ ഷാജിമോൻ, ഓപ്പറേഷൻസ് സീനിയർ മാനേജർ അനൂപ് ചാക്കോ എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷൻസ് മാനേജർ ജിജു മാത്യൂസ് റാപ്പിഡ് റെസ്പോൺസ് ടീം ആമുഖ പ്രസംഗം നടത്തി. മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി.

  • തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികൾ

തിരുവനന്തപുരം മൃഗശാലയിലേക്ക് കർണാടകയിൽ നിന്ന് പുതിയ അതിഥികൾ എത്തുന്നു. ഷിമോഗയിൽ നിന്ന് നാലുജോടി കുറുനരി, മൂന്ന് പെൺ കഴുതപ്പുലികൾ, ഒരു ജോടി മരപ്പട്ടി, മുതല തുടങ്ങിയവയാണ് തിരുവനന്തപുരത്ത് എത്തുന്നത്. പകരം കർണാടകയ്ക്ക് പക്ഷി വിഭാഗത്തിൽപ്പെട്ട സൺന്യൂർ, ആൺ കഴുതപ്പുലി, രണ്ട് ഗറിയലുകൾ എന്നിവ നൽകും. ഒക്ടോബർ അവസാനത്തോടെ കൈമാറ്റം പൂർണമാകും.

  • 300 പേർക്ക് മഞ്ഞപ്പിത്തം; കോഴിക്കോട് ആശങ്ക

കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പഞ്ചായത്തിൽ മുന്നൂറിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധ വ്യാപകമായ സാഹചര്യത്തിൽ ഓണക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഓരോ ദിവസം കഴിയുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • അമേരിക്കൻ‌ ഫുട്ബോൾ ക്ലബ്ബായ ഇൻർ മയാമി വിടാനൊരുങ്ങി അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി

ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. 2025 വരെയാണ് ഇന്റർ‌ മയാമിയുമായുള്ള മെസിയുടെ കരാർ. പിഎസ്ജിയിൽ നിന്നാണ് മെസി ഇന്റർ മയാമിയിലെത്തിയത്. മെസി മയാമി വിടുന്നതോടെ താരം ഇനി എങ്ങോട്ടാണെന്നാണ് ആരാധകരുടെ ആകാംഷ.

  • കല്യാണി തിരുവനന്തപുരത്തിന്റെ സുന്ദരി

മിസ് യൂണിവേഴ്സ്‌സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024ൽ വിജയിയായി കല്യാണി അജിത്. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും മീനാക്ഷി എം.ജെ. സെക്കന്റ് റണ്ണറപ്പുമായി. മിസ് യൂണിവേഴ്സ്‌സ് 2020 ലെ റണ്ണറപ്പ് ആയ അഡ്ലിൻ കാസ്റ്റിലാനോ വിജയികൾക്ക് കിരീടം അണിയിച്ചു. മിസ്റ്റർ ട്രിവാൻഡ്രം വിഭാഗത്തിൽ നടന്ന മത്സരത്തിൽ യാഷ് പി.എസ്. വിജയിയായപ്പോൾ, അമൽരാജ്, രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.

  • തിരുവനന്തപുരം ആറയൂരിൽ നിന്നും കാണാതായ 15 വയസുള്ള ആദിത്യനെ കണ്ടെത്തി. 

കർണ്ണാടക, മംഗലാപുരത്ത് നിന്നും റെയിൽവേ പൊലീസ് കണ്ടെത്തിയതായി പാറശ്ശാല പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി അയൽപക്കത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ ഉറങ്ങാൻ പോയിരുന്നു.പുലർച്ചെ കുട്ടിയെ കാണാതാകുകയായിരുന്നു.  കെട്ടിട നിർമ്മാണ തൊഴിലാളിയായ അച്ഛൻ സതീഷും മകൻ ആദിത്യനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളോത്സവം 2024

2024 ഡിസംമ്പർ 2 മുതൽ 4 വരെ പാലാ നഗരസഭയിൽ കേരളോത്സവം...

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം...

ഡിസംബർ 15ന് ഫ്രാന്‍സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്

കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ്...

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച്...