പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

Date:

വാർത്തകൾ

  • കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും തുടരുമ്പോൾ, സമാധാനസ്ഥാപനത്തിന് ലോകമനഃസാക്ഷിയെ വീണ്ടും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. “നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന്” ഫ്രാൻസിസ് പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. സെപ്റ്റംബർ 18 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശ്വാസികൾക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനത്തിൽ ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, യുദ്ധങ്ങൾ അവസാനിപ്പിക്കാനും, യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം നടത്തിയത്. യുദ്ധമെന്നത് എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ, മ്യാന്മാർ എന്നീ പ്രദേശങ്ങളിലെ സംഘർഷങ്ങൾ പ്രത്യേകമായി പരാമർശിച്ച പാപ്പാ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങൾക്കെതിരെയും സംസാരിച്ചു. സമാധാനം തേടുന്ന ഒരു ഹൃദയം ദൈവം ഏവർക്കും നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു. അതുവഴി, യുദ്ധമെന്ന പരാജയത്തെ തോൽപ്പിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

  • ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

  • ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

  • കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം  ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും  സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം പദ്ധതിക്കായി ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും  സെപ്റ്റംബർ 22-ന്  നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം  അഞ്ചുമണിക്ക് മാന്നാനം കെ.ഇ. സ്കൂൾ   ഓഡിറ്റോറിയത്തിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പർശംപദ്ധതി വീൽചെയർ വിതരണം കെ.ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിക്കും. കെ. ആർ .നാരായണൻ അനുസ്മരണവും ഡയാലീസ് കിറ്റ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നടത്തും. സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.വി. സോണി അധ്യക്ഷത വഹിക്കും. വാങ്ങാനും ആശ്രമം പ്രീയോർ ഫാ.ഡോ.കുര്യൻ ചാലങ്ങാടി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം,ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിക്കും . വയനാട് ദുരിതബാധിതർക്കായുള്ള ധനസഹായത്തിന്റെ ചെക്ക് ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിക്കും.അവാർഡ് ജേതാക്കളായ ജോണി ലൂക്കോസ്, ഡോ. കെ.ജയകുമാർ,ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി, കോട്ടയം രമേഷ്, കൃഷ്ണപ്രസാദ് എന്നിവർ മറുപടി പ്രസംഗം നടത്തും. തുടർന്ന് ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ . പത്രസമ്മേളനത്തിൽ സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടിവി സോണി , പ്രോഗാം കമ്മറ്റി ചീഫ് കോർഡിനേറ്റർ വി.എസ്. ചന്ദ്രശേഖരൻനായർ, പ്രഭാകരൻ നായർ വെള്ളാറ്റിൽ, ഡോ. ഷാജി ജോസഫ്, റോസ് ജോസഫ് നെടിയകാല , മാത്യു മള്ളിയിൽ എന്നിവർ പങ്കെടുത്തു.

  • കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു നടി. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ നടിക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.

  • പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിന്റെ കമ്പനിക്ക് ക്ലീൻ ചിറ്റ് നൽകി ബൾഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.

  • നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

  • ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു.

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന തീയതി 2024 സെപ്റ്റംബർ 28 ആണ്. പരാതി അയക്കുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിർദേശങ്ങൾ വായിച്ച്. നിങ്ങളെ ഏറ്റവും ബാധിക്കുന്ന പരാതി അയക്കുക.ഇമെയിൽ പരാതിയിൽ   താങ്കളുടെ പേരും, ഫോൺ നമ്പറും വില്ലേജിന്റെ പേരും നൽകുന്നത് അഭികാമ്യം.

https://bit.ly/3Xtc0gk

ജനിച്ച നാടും മണ്ണും വീടും ഉപേക്ഷിച്ച്. ഇറങ്ങിപ്പോകേണ്ട ഗതികേട് വരാതിരിക്കാൻ ഇപ്പോൾ പ്രതിഷേധിക്കാം

  • മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു.

പാലാ: – പാലാ മരിയസദനത്തിൽ മരിയ സദനം  ജനകീയ കൂട്ടായ്മ നടന്നു. ഫ്രാൻസീസ് ജോർജ് MP ഉദ്ഘാടനം ചെയ്തു, ഫാദർ ജോർജ് പഴേപറമ്പിൽ, സന്തോഷ് മരിയ സദനം, ഷാജു വി.തുരുത്തൻ,നിർമ്മല ജിമ്മി, ജോസ് മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, ടോബിൻ കെ അലക്സ്, ബിനീഷ് ചൂണ്ടച്ചേരി, ജോസുകുട്ടി പൂവേലി, ഷാർലി മാത്യു, സജിമോൻ മഞ്ഞക്കടമ്പിൽ, ഡോക്ടർ റ്റി.മുരളി, രാജി മാത്യു, ബൈജു കൊല്ലംപറമ്പിൽ ,ടോമി ചെറിയാൻ, ലക്കി പി.ഡി.ഫാദർ ജോർജ് നെല്ലിക്കുന്നുചെരുവു പുരയിടം,  ലീനാ സണ്ണി, ബിജി ജോജോ, കുര്യാക്കോസ് പടവൻ, ജോസിൻ ബിനോ, മായാപ്രദീപ്, ബിജു പാലു പടവിൽ, ലിസ്സിക്കുട്ടി മാത്യു, ആനി ബിജോയ്, വിസി പ്രിൻസ് ,സന്തോഷ് മണർകാട്ട്, സിജി ടോണി, സ്കറിയ, ഷിബു പൂവേലി, ഷിബു തെക്കേറ്റം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വർത്തമാനകാല വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്ത തീരുമാനങ്ങളും  നേരിടുന്ന പ്രേശ്നങ്ങളും  അനാഥരെയും ഒറ്റപ്പെട്ടവരെയും മാനസികരോഗികളെയും സംരക്ഷിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കുന്നത് വരെ ഇത്തരം സ്ഥാപനങ്ങൾക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. അതുപോലെതന്നെ ഇതിന് സർക്കാർ നിയമം കൊണ്ടുവരികയും ചെയ്യുക . ജനപ്രതിനിധികൾ നിയമസഭയിൽ ഈ വിഷയത്തെപ്പറ്റി സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്യുക  ഒക്ടോബർ 10 -ന്   മരിയ സദനത്തിന് സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളിൽ നിന്ന് സമാഹരിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കച്ചു.

  • വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്ന് മന്ത്രി അനുസ്മരിച്ചു. മലയാള സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത് എന്ന് മന്ത്രി പറഞ്ഞു. അൽപം മുമ്പാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...