പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

Date:

വാർത്തകൾ

  • ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ പ്രത്യാശയോടെ മുന്നേറുക, പാപ്പാ യുവതയോട്

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് പാപ്പാ.

  • മുത്തോലിയിൽ ജനകീയ ക്യാമറ പ്രവർത്തനം ആരംഭിച്ചു

പാലാ: മുത്തോലിയിൽ വഴി സൈഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ ഒക്ടോബർ രണ്ടു മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്നലെ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനം നടത്തി മണിക്കൂറുകൾ കഴിഞ്ഞില്ല മാലിന്യ വണ്ടി പിന്തുടർന്ന് പിടിച്ച് പൊതുജനം . മുത്തോലി ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയെ നാട്ടുകാർ വിടാതെ പിന്തുടക്കുകയായിരുന്നു .സിനിമാ സ്റ്റൈൽ വണ്ടി വിടീലിന് അവസാനം ഗാന്ധി നഗറിൽവച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

  • നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ

മലയാളികളുടെ പ്രിയ നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടി ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. ആരോഗ്യനില വഷളായതോടെയാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. 700ൽ അധികം സിനിമയിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

  • ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴി ഗൗരവതരം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് SIT തീരുമാനം. റിപ്പോർട്ട് സംബന്ധിച്ച് കേസെടുക്കുന്നത് ഹൈക്കോടതി ഒക്ടോബർ 3ന് പരിഗണിക്കും. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ നേരിട്ട് കണ്ട് സംഘം ഉടൻ മൊഴി രേഖപ്പെടുത്തും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കൽ. റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

  • മകളെ അജ്മൽ കുടുക്കിയതാകുമെന്ന് ശ്രീക്കുട്ടിയുടെ അമ്മ

വാഹനാപകട കേസിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മൽ കുടുക്കിയതെന്ന് അമ്മ സുരസി. ‘എന്റെ വീട്ടിലെ ആരും മദ്യപിക്കില്ല. ശ്രീക്കുട്ടി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അവൻ കുടിപ്പിച്ചതാണോയെന്നും അറിയില്ല. പാവപ്പെട്ട ഒരു സ്ത്രീയെ കൊല്ലാൻ എന്റെ മകൾ ഒരിക്കലും പറയില്ല. എല്ലാവരെയും സഹായിക്കുന്നയാളാണ്. ഒരു രോഗി വന്നാൽ പൂർണ്ണസഹായം നൽകിയിട്ടേ തിരിച്ചുവരൂ’ സുരസി പ്രതികരിച്ചു.

  • ചെറുപുഷ്പ മിഷൻലീഗ് സീനിയേഴ്സ് ക്യാമ്പിന് തുടക്കമായി

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപതതല സീനിയേഴ്സ് ക്യാമ്പിന് ഭരണങ്ങാനം മാതൃഭവനിൽ തുടക്കമായി.സെപ്റ്റംബർ 18 ന് ആരംഭിച്ച ക്യാമ്പ്, പാലാ രൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികൾ നാളെയുടെ വാഗ്‌ദാനങ്ങാണ്. അവർ സഭയുടെയും കുടുംബങ്ങളുടെയും സമുദായത്തിൻ്റെയും അനുഗ്രഹമായിത്തീരണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മിഷൻലീഗ് രൂപതാ പ്രസിഡന്റ് ഡോ.ജോബിൻ ടി ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ  മിഷൻലീഗ് രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.മിഷൻ ലീഗ് രൂപത വൈസ് ഡയറക്ടർ സി.ഡോ. മോനിക്ക SH, രൂപത സെക്രട്ടറി ഡോ.ടോം ജോസ് ഒട്ടലാങ്കൽ എന്നിവർ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 4 -ന് ക്യാമ്പ് സമാപിക്കും.

  • ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബംഗ്ലാദേശ്

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്റെ ടോസ് വീണു. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ടീം ഇന്ത്യ പ്ലേയിംഗ്-11- രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

  • കേന്ദ്ര സർക്കാരിൻ്റെ ബാങ്കിൽ ജോലി നേടാൻ സുവർണാവസരം!

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. 85920 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ജോലിക്ക് അപേക്ഷിക്കാനും വിശദാംശങ്ങൾക്കും ഈ സൈറ്റ് https://www.eximbankindia.in/

  • സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചെലവുകൾക്ക് 5 ലക്ഷം രൂപയിൽ കൂടുതൽ പാസാക്കരുതെന്നാണ് ട്രഷറികൾക്ക് നൽകിയ നിർദ്ദേശം. 25 ലക്ഷം രൂപ വരെ പാസാക്കാൻ അനുമതിയുണ്ടായിരുന്നത് 5 ലക്ഷമായി വെട്ടിക്കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ഇത് ബാധകമാണ്. കരാറുകാരുടെയും മറ്റും ബില്ലുകൾ മാറാനുള്ള പരിധിയും 5 ലക്ഷമാക്കി.

  • ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലെ 4 ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഓഹരി വിപണി ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 83,574, നിഫ്റ്റി 25,562 എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഇൻഫോ എഡ്‌ജ്, SBI കാർഡുകൾ, വിപ്രോ, NTPC, ടെക് മഹീന്ദ്ര എന്നിവ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഒഎൻജിസി, അദാനി ഗ്രീൻ എനർജി, ബിപിസിഎൽ എന്നിവ നഷ്ടം നേരിട്ടു. യുഎസ് സെൻട്രൽ ബാങ്ക് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതാണ് ഓഹരി വിപണിയിലെ നേട്ടത്തിന് കാരണം.

  • 200 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 6/208 റൺസെന്ന നിലയിൽ. 20 റൺസുമായി ജഡേജയും 40 റൺസുമായി അശ്വിനുമാണ് ക്രീസിലുള്ളത്. 144 റൺസിൽ ആറാം വിക്കറ്റ് നഷ്ടമായ ടീമിനെ ഇരുവരും ചേർന്ന് മുന്നോട്ട് നയിക്കുകയാണ്. റിഷഭ് പന്ത് 39 റൺസെടുത്തും ജയ്‌സ്വാൾ 56 റൺസെടുത്തും പുറത്തായി. കോഹ്ലിയും രോഹിത്തും 6 റൺസ് മാത്രമെടുത്ത് പുറത്തായത് ഇന്ത്യക്ക് ഞെട്ടലായി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റ് വീഴ്ത്തി.

  • വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ; കടുത്ത നടപടിയിലേക്ക്

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുകയും രാജ്യത്ത് താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വർക്ക് പെർമിറ്റ് കർശനമാക്കാനും കാനഡ ഒരുങ്ങുന്നു. പുതിയ നിബന്ധനകൾ ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ സാരമായി ബാധിക്കും. ചില വിദേശികൾ അവസരം മുതലാക്കുന്നത് വലിയ തിരിച്ചടിയാകുന്നുവെന്ന് കനേഡിയൻ PM ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

  • ഇന്നലെ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കരുക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം, ജനകീയ ക്യാമറയിൽ കുരുങ്ങിയ പൂച്ചാക്കൽ സ്വദേശികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് രഞ്ജിത് ജി മീനാ ഭവൻ

പാലാ: ഇന്നലെ മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കുരുക്കുവാൻ 5 ലക്ഷം രൂപാ മുടക്കി ക്യാമറകൾ മുത്തോലി പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം ജനകീയ ക്യാമറയിൽ കുരുങ്ങിയ കക്കൂസ് മാലിന്യം വഴിയോരത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ അഭിപ്രായപ്പെട്ടു. ഇന്നലെ കക്കൂസ് മാലിന്യം കടപ്പാട്ടൂർ ബൈപാസിലെ  കൂട്ടിയാനി ഭാഗത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിൻതുടർന്ന് പിടികൂടിയിരുന്നു. മഹസർ തയ്യാറാക്കാനായി വന്ന പാലാ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മീഡിയാ അക്കാഡമിയുമായി സംസാരിക്കുകയായിരുന്നു രഞ്ജിത് ജി മീനാ ഭവൻ. ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് മുത്തോലി പൗരാവലിയുടെ ആവശ്യമെന്നും, വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ യ്ക്ക് കത്ത് നൽകുമെന്നും രഞ്ജിത് ജി മീനാഭവൻ പറഞ്ഞു .

  • ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍; അതിഭയാനകം ലെബനീസ് തെരുവിലെ കാഴ്ചകള്‍

ബെയ്‌റൂത്ത്: ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളും സോളാര്‍ സിസ്റ്റവും അടക്കം പൊട്ടിത്തെറിച്ചതോടെ ലെബനീസ് ജനത അതീവ ഭീതിതമായ അവസ്ഥയിലാണ്. എതിരാളികളുടെ മനസ്സുകളില്‍ പോലും ഭയം നിറഞ്ഞ് അവരെ നിര്‍വീര്യരാക്കുക എന്ന തന്ത്രമാണ് മൊസാദ് പയറ്റിയതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കാര്യത്തില്‍ അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു എന്നാണ് ആ ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

  • അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ്  അന്തരിച്ചു.

തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. കുടുംബ സമേതം വാഷിങ്ടണിൽ ആയിരുന്നു താമസം. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്.

  • ഡ്രഡ്ജർ ​ഷിരൂരിലെത്തി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.

  • ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും  22-ന്

ഏറ്റുമാനൂർ:ചൂരക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 22-ന് ഏറ്റുമാനുരപ്പൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാകായിക മത്സരങ്ങൾ ,പൂക്കള മത്സരം , മികച്ച കർഷകരെ ആദരിക്കൽ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവയുണ്ട്. രാവിലെ പതാക ഉയർത്തൽ കലാകായിക മത്സരങ്ങൾ .2 .30-ന് കുടുംബ സംഗമവും സമ്മാനവിതരണവും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും അസോസിയേഷൻ പ്രസിഡൻ്റ് ഒ .ആർ . ശ്രീകുമാർ അധ്യക്ഷത വഹിക്കും.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തും.സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും ഏറ്റുമാനൂർ സ്റ്റേഷൻ എസ് എച്ച് ഒ എ .എസ് .അൻസൽ നിർവഹിക്കും.ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ അർ. ഹേമന്ത് കുമാർ ഓണസന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ. തുടർന്ന്കളത്തൂർ ധ്വനി ഓർക്കസ്ട്രയുടെ കരോക്കാ ഗാനമേള. അസോസിയേഷൻ പ്രസിഡൻ്റ് ഒ.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻ്റ് ബിജോ കൃഷ്ണൻ, രാജപ്പൻ മുത്തുച്ചിപ്പി, പ്രദീപ് കുറുപ്പൻകുന്നേൽ, സന്തോഷ് വിക്രമൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

  • മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിം​ഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്. ശക്തമായ ചാർജിം​ഗ് ഇൻഫ്രസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊർജ കമ്പനികളുമായും മാരുതു സുസുക്കി ചർച്ച നടത്തി വരികയാണ്.

  • നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

37 പേരുടെ സാമ്പിൾ നെഗറ്റീവായി. എം പോക്സ് രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 23 പേർ സമ്പർക്ക പട്ടികയിലുണ്ട്. രോഗി വന്ന വിമാനത്തിൽ 43 പേർ സമ്പർക്കത്തിൽ. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മന്ത്രി അറിയിച്ചു.

  • ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ തുടരുകയാണ്. 10 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സ്. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഡി അഞ്ചിന് 306 റൺസെന്ന നിലയിലാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബി ബൗളിം​ഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഡിയ്ക്കായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ 50 റൺസുമായും ശ്രീകർ ഭരത് 52 റൺസുമായും ആദ്യ വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തു.

  • എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...